ad
Deshabhimani

കേരളത്തിന്റെ നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ അണിചേരുക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2026, 12:01 AM | 1 min read

കേരളത്തിന്റെ നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ അണിചേരുക

പാലക്കാട്

ജനവിരുദ്ധ നയങ്ങളെ ചെറുക്കണമെന്നും കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കണമെന്നും കേരള എൻജിഒ യൂണിയൻ ജില്ലാ കൺവൻഷൻ ജീവനക്കാരോട് അഭ്യർഥിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ മഹേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ലക്ഷ്മീദേവിയും അവതരിപ്പിച്ചു. എ അഖിൽ, എം സി ചാരുത, ആർ മനുരാജ്, ആർ രമേഷ്, തോമസ് മാത്യു, വി രവികുമാർ, എം ശിവകുമാർ, ഡി സിനുലാല്‍, കെ ജിജേഷ്, ആർ പി അഖിലേഷ്, എൻ പി ശ്രീരാജ്, പി ദീപേഷ് എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്‌ത്‌ ആറിന്‌ ജില്ലാ കേന്ദ്രത്തിലേക്ക്‌ നടത്തുന്ന മാർച്ച്‌ വിജയിപ്പിക്കാൻ തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home