ad
Deshabhimani

ല​ഗേജ് കുറഞ്ഞാല്‍ ടിക്കറ്റ് നിരക്കും കുറയും; ലൈറ്റ് ഫെയർ ആശയവുമായി ഇൻഡി​ഗോ

Indigo.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 01, 2026, 03:35 PM | 1 min read

ന്യൂഡൽഹി : കുറഞ്ഞ ല​ഗേജിന് കുറഞ്ഞ ടിക്കറ്റ് നിരക്ക് എന്ന ആശയവുമായി ഇൻഡി​ഗോ എയർലൈൻസ് പുതിയ ഇൻഡി​ഗോ ലൈറ്റ് ഫെയർ അവതരിപ്പിച്ചു.


ല​ഗേജുകൾ കുറച്ച് യാത്ര ചെയ്യുന്നവർക്കായി പ്രത്യേകം തയ്യാറാക്കിയ പുതിയ സൗകര്യം, യാത്രക്കാർക്ക് കൂടുതൽ ലാഭകരമായ യാത്രാനുഭം നൽകുമെന്നാണ് വിലയിരുത്തൽ. ജൂലൈ 15 മുതലാണ് ഇൻഡി​ഗോ ലൈറ്റ് ഫെയർ പ്രാബല്യത്തിൽ വരുന്നത്. അധിക ഭാരമില്ലാത്ത ല​ഗേജുകളുമായി യാത്ര ചെയ്യുന്നവർക്ക് പുതിയ നീക്കം വലിയ ആശ്വാസമാകും. ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇതിലൂടെ അവസരമുണ്ടാകും.


അതേസമയം, ഇൻഡി​ഗോയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, കോൺടാക്റ്റ് സെന്റർ തുടങ്ങി നേരിട്ടുള്ള പ്ലാറ്റ്ഫോമുകൾ വഴി മാത്രമായിരിക്കും പുതിയ ടിക്കറ്റ് നിരക്ക് ലഭ്യമാകുക. രാജ്യത്തിനകത്തും പുറത്തുമുള്ള നോൺ- സ്റ്റോപ്പ് സർവീസുകളിൽ പുതിയ സേവനം ലഭ്യമാണ്. യാത്രക്കാർക്ക് 7 കിലോ വരെ ഭാരമുള്ള ഒരു ക്യാബിൻ ബാഗ് സൗജന്യമായി കൊണ്ടുപോകാം. കൂടാതെ, സീറ്റുകൾ തനിയെ അലോട്ട് ചെയ്യപ്പെടുന്ന രീതിയിലുള്ള കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ, യാത്രക്കിടയിൽ അധികമായി ലഗേജ്, ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റുകൾ, അല്ലെങ്കിൽ ഫാസ്റ്റ് ഫോർവേഡ് പോലുള്ള മുൻഗണനാ സേവനങ്ങൾ ആവശ്യമുണ്ടെങ്കിൽ യാത്രക്കാർക്ക് അത് അധിക തുക നൽകി ആഡ്-ഓണുകളായി തെരഞ്ഞെടുക്കാവുന്നതാണ്. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ഇത്തരം സേവനങ്ങൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇൻഡിഗോ നൽകുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home