ആർക്കിടെക്ചർ റാങ്ക് പട്ടിക: യോഗ്യത പരീക്ഷയുടെ മാർക്കും നാറ്റാ സ്‍കോറും സമർപ്പിക്കണം

തിരവനന്തപുരം: ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് നാറ്റാ സ്‍കോറും യോഗ്യത പരീക്ഷയിലെ (പ്ലസ്‍ടു/ഡിപ്ലോമ അഥവാ തത്തുല്യം) മാർക്കും വെള്ളിയാഴ്‌ച രാത്രി 11.59 വരെ ഓൺലൈനായി സമർപ്പിക്കാം. അനുബന്ധ രേഖകളും അപ്‍ലോഡ് ചെയ്യണം. വെബ്സൈറ്റ്: www.cee.kerala.gov.in. നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റാ 2025/2026) പരീക്ഷയിൽ ലഭിച്ച സ്‌കോറും യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കും സമർപ്പിക്കാത്തവരെയും രേഖകളും അപ്‍ലോഡ് ചെയ്യാത്തവരെയും ആർക്കിടെക്ചർ പ്രവേശനത്തിനുള്ള റാങ്കിന് പരിഗണിക്കില്ല.











0 comments