റൊമാനിയയിൽ ശക്തമായ കൊടുങ്കാറ്റ്; ഒരാൾ മരിച്ചു

ബുക്കറെസ്റ്റിൽ വെള്ളപ്പൊക്കമുണ്ടായ റെയിൽവേ അണ്ടർപാസ്സിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളയുന്ന തൊഴിലാളികൾ | Inquam Photos/Octav Ganea via REUTERS
ബുക്കറെസ്റ്റ് : റൊമാനിയൻ തലസ്ഥാനമായ ബുക്കറെസ്റ്റിലും മറ്റ് 20 കൗണ്ടികളിലും ഉണ്ടായ ശക്തമായ കൊടുങ്കറ്റിൽ ഒരാൾ മരിച്ചു. ഡസൻ കണക്കിന് വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായതായും അടിയന്തര സേവന വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
ബുക്കാറെസ്റ്റിൽ മാത്രം സഹായം അഭ്യർത്ഥിച്ചുകൊണ്ട് രണ്ടായിരത്തിനടുത്ത് ഫോൺ കോളുകളാണ് ലഭിച്ചത്. നഗരത്തിലെ നിരവധി മെട്രോ സ്റ്റേഷനുകളിൽ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു.
തലസ്ഥാനത്തിന് പുറമെ അറുപതോളം നഗരങ്ങളിലും ഗ്രാമങ്ങളിലും കൊടുങ്കാറ്റ് വൻ നാശനഷ്ടങ്ങൾ വിതച്ചു. യാത്ര ചെയ്യുകയായിരുന്ന ഒരു വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് ഒരാൾ മരണപ്പെട്ടത്.
Updating..










0 comments