ad
Deshabhimani

കാർഷികമേഖലയെ പാടെ അവഗണിച്ച്‌ കേന്ദ്ര ബജറ്റ്‌

കർഷകരെ കണ്ടില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Feb 03, 2026, 02:00 AM | 2 min read


പാലക്കാട്‌

കർഷകരെ വഞ്ചിച്ച കേന്ദ്രബജറ്റിനെതിരെ രോഷം പടരുന്നു. ബിജെപി നേതാക്കൾ കൊട്ടിഘോഷിച്ച്‌ നടത്തിയ വാഗ്‌ദാനങ്ങൾ വെള്ളത്തിലെ വരയായി. നെൽകർഷകരെ ബജറ്റിൽ തീർത്തും അവഗണിച്ചു. കഴിഞ്ഞ നവംബറിലാണ്‌ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനും സംഘമെത്തിയത്‌. കാർഷിക ശാസ്‌ത്രജ്ഞർ, കേന്ദ്ര കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഇതിലുണ്ടായിരുന്നത്‌. എലപ്പുള്ളി, പൊൽപ്പുള്ളി എന്നിവിടങ്ങളിൽ കർഷകരെ വിളിച്ചുചേർത്ത്‌ വിവരങ്ങൾ ആരാഞ്ഞ്‌ വാഗ്‌ദാനങ്ങളും നൽകി.


നെൽക്കർഷകരെ വഞ്ചിച്ചു:

കർഷക സംഘം പാലക്കാട് നെൽക്കർഷകരെ പരിഗണിക്കാതെയും അവർക്ക് ആനുകൂല്യം പ്രഖ്യാപിക്കാതെയും കർഷകരെ മുഴുവൻ വഞ്ചിച്ച ബജറ്റാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചതെന്ന്‌ കർഷക സംഘം ജില്ലാ കമ്മിറ്റി. കുമ്മനം രാജശേഖരനും ബിജെപി സംസ്ഥാന നേതാക്കളും ഉൾപ്പെടെ വന്ന് നെൽക്കർഷകരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും സംഭരണത്തിന് ബദൽ മാർഗം ഏർപ്പെടുത്തുമെന്നും പറഞ്ഞ് പോയതാണ്. അത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും ബജറ്റിലില്ല. 2,800 കോടിയോളം രൂപ നെൽക്കർഷകർക്ക് നൽകാനുള്ള സംഭരണവിലയുടെ കേന്ദ്ര കുടിശ്ശികയെക്കുറിച്ചോ ബജറ്റിൽ പരാമർശമില്ല. കർഷകരെ പറഞ്ഞ് കബളിപ്പിക്കുകയും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഇത് കേരളത്തോടുള്ള പ്രതികാര നടപടിയാണെന്നും കർഷകസംഘം ജില്ലാ സെക്രട്ടറി എം ആർ മുരളി പ്രസ്താവനയിൽ പറഞ്ഞു.


കേന്ദ്രം ചതിച്ചതിങ്ങനെ


നെല്ല്‌ സംഭരണത്തിന്‌ പ്രത്യേക സംവിധാനം, രാസവള വില കുറയ്‌ക്കും, കലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന നഷ്ടങ്ങൾക്ക്‌ ഇൻഷുറൻസ്‌, റബർ മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ്‌ തുടങ്ങിയവയായിരുന്നു വാഗ്‌ദാനങ്ങൾ. നെല്ലിന്‌ സംസ്ഥാന സർക്കാർ നൽകുന്നതിനേക്കാൾ താങ്ങ്‌ വില നൽകുമെന്നും പറഞ്ഞു. എന്നാൽ ഇതിൽ ഒന്നുപോലും ബജറ്റിലുണ്ടായില്ല. കാർഷിക കടം എഴുതിത്തള്ളണമെന്നും കാർഷിക പെൻഷൻ 10000 രൂപയാക്കി ഉയർത്തണമെന്നുമുള്ള ആവശ്യവും പരിഗണിച്ചില്ല.


ചേർത്തുപിടിച്ച്‌ 
എൽഡിഎഫ്‌ സർക്കാർ


കാലാവസ്ഥ വ്യതിയാനവും വന്യമൃഗ ശല്യവുമടക്കം ദുരിതിമനുഭവിക്കുന്ന കർഷകർക്ക്‌ സംസ്ഥാന സർക്കാർ ഇടപെടലുകളാണ്‌ ആശ്വാസമാകുന്നത്‌. പിആർഎസ് വായ്പാ രീതി ഒഴിവാക്കി പ്രാഥമിക സഹകരണ സംഘങ്ങൾ വഴി, കർഷകർക്ക് സംഭരണ സമയത്തുതന്നെ നേരിട്ട് പണം നൽകുന്ന പദ്ധതി സംസ്ഥാന ബജറ്റിൽ നിർദേശിച്ചിരുന്നു. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിന്‌ 150 കോടി രൂപയും സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക്‌ 78.45 കോടി രൂപയും സംസ്ഥാന ബജറ്റിൽ വകയിരുത്തി. വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിച്ച്‌ ഫലപ്രദമായ പരിഹാരങ്ങൾ നടപ്പാക്കുന്ന പദ്ധതികൾക്കായി മുൻവർഷത്തേക്കാൾ 29.6 കോടി രൂപ വർധിപ്പിച്ച്‌ 100 കോടി രൂപ വകയിരുത്തി. വിള ഇൻഷുറൻസിനായി 33.14 കോടി അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home