കാലം കടന്നും കാലൻകുട


സായൂജ് ചന്ദ്രൻ
Published on Oct 25, 2026, 12:00 AM | 1 min read
പാലക്കാട്
കാലം എത്ര കടന്നുപോയാലും കാലൻകുട ക്ലാസിക്കാണെന്ന് തെളിയിക്കുകയാണ് പുതുതലമുറ. ഇതുവരെ നിറയെ മടക്കുകളുള്ള കുടകളാണ് വിപണി നിറഞ്ഞിരുന്നെങ്കിൽ, ഇന്ന് പ്രതാപം തിരിച്ച് പിടിച്ചിരിക്കുകയാണ് നീളൻ കുടകൾ. പഴയ തലമുറയ്ക്ക് ഗൃഹാതുരത്വമാണെങ്കിൽ ജെൻസി ഉൾപ്പെടെയുള്ള പുത്തൻ തലമുറയ്ക്ക് ഇത് ഫാഷനാണ്. നിലത്തുകുത്തി നടന്നും ഷർട്ടിന് പുറത്ത് കോർത്തിട്ടും ആനന്ദം കണ്ടെത്തുന്നു. കാഴ്ചയിലെ കൗതുകം മാത്രമല്ല, ശക്തമായ കാറ്റിൽ മറിയുകയോ ഒടിയുകയോ ചെയ്യാത്ത ഉറപ്പുള്ള ഘടനയാണ് ആകർഷണം. കനത്ത മഴയിലും കടുത്ത വേനലിലും ഒരുപോലെ ഉപയോഗപ്രദം. ഒരേ സമയം രണ്ടോ മൂന്നോ പേർക്ക് സുഖമായി നടന്നുപോകാമെന്നതും കാലൻ കുടയെ വ്യത്യസ്തമാക്കുന്നത്. ബ്ലൂടൂത്ത് കണക്ഷനുള്ള കുടകൾ, ശരീരം നനയാതെ അടയ്ക്കാനും തുറക്കാനും സഹായിക്കുന്ന റിവേഴ്സ് കുടകൾ, സുതാര്യമായ ട്രാൻസ്പരന്റ് കുടകൾ, ഭാരം കുറഞ്ഞ ഫോൾഡിങ് കുടകൾ, നിറയെ നിറങ്ങളുള്ള കുടകൾ എന്നിങ്ങനെ പുത്തൻ കണ്ടുപിടിത്തങ്ങൾ നിരത്ത് വാഴുമ്പോഴാണ് മലയാളിയുടെ പ്രിയപ്പെട്ട കാലൻകുടയുടെ തിരിച്ചുവരവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കാലൻകുടക്ക് ആവശ്യക്കാർ ഏറെയാണ്.









0 comments