Deshabhimani

ട്രെൻഡിങ്ങിൽ 
ഷേരു ഭായ്

sheru
avatar
എസ്‌ നന്ദകുമാർ

Published on Nov 22, 2026, 01:30 AM | 1 min read

പാലക്കാട്

"ബോണ്ട വാങ്ങാൻ പോയി, ബോണ്ട കിട്ടിയില്ല, കട വാങ്ങി. ചിലവ് ട്രില്യൺ ബില്യൺ തടപ് തപ്ലക് കോടി...' സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ കേൾക്കുന്ന രസകരമായ സംഭാഷണങ്ങളിലൊന്നാണിത്. വെള്ള സ്യൂട്ടും സ്വർണമാലയും കൂളിങ് ഗ്ലാസുമായി കോടികളുടെ കണക്കുപറയുന്ന സാങ്കൽപ്പിക കഥാപാത്രം ഷേരു ഭായിയാണ് താരം. പിന്നാലെ സംസാരിക്കുകയും വഴക്കിടുകയും പ്രണയിക്കുകയും ചെയ്യുന്ന ജിബ്രുട്ടനും സംഘവും ചിരിപ്പൂരം തീർക്കുന്നു. സിംഹത്തലയും മനുഷ്യശരീരവുമുള്ള ഷേരു ഭായിയുടെ ആഡംബര ജീവിതവും കോടികളുടെ കണക്കുകളുമാണ് വീഡിയോകളിലെ പ്രധാന ആകർഷണം. "തട്ബൻ തട്ബൻ... അർബൻ ഖർബൻ ഡോളർ" പോലുള്ള സംഭാഷണങ്ങളും മലയാളി സാഹചര്യങ്ങളുമായി ചേർത്തുള്ള അവതരണവും വീഡിയോകളെ കൂടുതൽ ജനപ്രിയമാക്കുന്നു. ബാങ്ക്, അക്ഷയ കേന്ദ്രം, ഭക്ഷണശാല തുടങ്ങി സാധാരണ ഇടങ്ങളിൽ ഷേരു ഭായ് എത്തുന്ന സങ്കൽപ്പങ്ങളും ഇതിനകം വൈറലായിട്ടുണ്ട്. ഷേരു ഭായിക്ക് പിന്നാലെ ശ്രദ്ധ നേടുന്നത് മനുഷ്യരെപ്പോലെ പെരുമാറുന്ന നായക്കുട്ടികളാണ്. കുടുംബവഴക്കുകളും പ്രണയപ്പിണക്കങ്ങളും സൗഹൃദസംഭാഷണങ്ങളുമെല്ലാം ഇവരെ കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്നു. പഴം കഴിച്ച് മണ്ടത്തരങ്ങൾ ഒപ്പിക്കുന്ന ജിബ്രുട്ടനാണ് ഇതിലെ പ്രധാന താരം. നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ സൃഷ്ടിക്കുന്ന ഇത്തരം വീഡിയോകളിൽ കഥാപാത്രങ്ങളുടെ രൂപം, ശബ്ദം, സംഭാഷണം, ചലനം എന്നിവയെല്ലാം കൃത്രിമമായി ഒരുക്കുന്നതാണ് പ്രത്യേകത. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോകൾ റീൽസുകളായും ഷോർട്സുകളായും അതിവേഗം പ്രചരിക്കുന്നു. കാർട്ടൂൺ കാണാൻ കുട്ടികൾ മാത്രം ഉണ്ടായിരുന്ന കാലം മാറി. ഇപ്പോൾ മുതിർന്നവരും ഇത്തരം എഐ കഥാപാത്രങ്ങളുടെ ആരാധകരാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home