ad
Deshabhimani

സ്ഥലംമാറ്റ ആത്മഹത്യയിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും

രോഷാഗ്നിയായി മാർച്ച്

എഫ്‍എസ്‍ഇടിഒ പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് കെ പ്രേംകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

എഫ്‍എസ്‍ഇടിഒ പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് കെ പ്രേംകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:05 AM | 1 min read

പാലക്കാട്‌

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും അന്യായമായും ചട്ടവിരുദ്ധമായും സ്ഥലംമാറ്റി ആത്മഹത്യയിലേക്കും അകാല മരണത്തിലേക്കും തള്ളിവിടുന്ന യുഡിഎഫ് സർക്കാരിന്റെയും ഭരണാനുകൂല സംഘടനകളുടെയും നടപടിക്കെതിരെ എഫ്‌എസ്‌ഇടിഒ നടത്തിയ മാർച്ചിൽ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധമിരമ്പി. സെക്രട്ടറിയറ്റ്‌ മാർച്ചിനോടനുബന്ധിച്ചാണ്‌ കലക്ടറേറ്റിലേക്ക്‌ മാർച്ച് നടത്തിത്‌. ഐഎംഎ ജങ്ഷനിൽനിന്ന് തുടങ്ങിയ മാർച്ചിൽ നിരവധി ജീവനക്കാരും അധ്യാപകരും അണിനിരന്നു. കലക്ടറേറ്റിന്‌ സമീപം നടന്ന പൊതുയോഗം കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ്‌ കെ അജില അധ്യക്ഷയായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം മേരി സിൽവസ്റ്റർ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം പി സെയ്തലവി, എകെജിസിടി ജില്ലാ സെക്രട്ടറി എൻ എസ്‌ ബ്രിജേഷ്, പിഎസ്‌സി എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി എ രമേഷ് എന്നിവർ സംസാരിച്ചു. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ് സ്വാഗതവും കെജിഒഎ ജില്ലാ സെക്രട്ടറി ആർ സാജൻ നന്ദിയും പറഞ്ഞു. പ്രതിഷേധകേന്ദ്രത്തിൽ തയ്യാറാക്കിയ വലിയ കാൻവാസിൽ ഒപ്പുരേഖപ്പെടുത്തിയും കൈമുദ്ര പതിപ്പിച്ചും ജീവനക്കാർ സമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home