ട്രെയിൻ യാത്രികന്റെ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ

മുഹമ്മദ് അൻസാരി
പാലക്കാട്
കൊച്ചുവേളി –മൈസൂരു എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ കായംകുളം മുതുകുളം വേലഞ്ചിറ മലയിൽ പാടിയത്ത വീട്ടിൽ മുഹമ്മദ് അൻസാരി(38)യാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. കൊല്ലം ചിറ്റുമല സ്വദേശി വിഷ്ണു ഗോപാലിന്റെ ബാഗാണ് ഇയാൾ മോഷ്ടിച്ചത്. ബുധനാഴ്ച എസ്-2 കോച്ചിലായിരുന്നു സംഭവം. മോഷണത്തിനിടെ അൻസാരിയെ യാത്രക്കാർ പിടികൂടി. പാലക്കാട് റെയിൽവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ജെ പ്രവീണിന്റെ മേൽനോട്ടത്തിൽ ഗ്രേഡ് എഎസ്ഐമാരായ ഷക്കീർ, പ്രമോദ്, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ദീപക് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതി റിമാൻഡ് ചെയ്തു.









0 comments