ഒറ്റപ്പാലത്ത് ഇന്ന് ഗതാഗത നിയന്ത്രണം

ഒറ്റപ്പാലം
വിനായക ചതുർഥി ആഘോഷത്തോടനുബന്ധിച്ച് വെള്ളി പകൽ മൂന്നുമുതൽ രാത്രി 10 വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു. പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും മംഗലം ജങ്‌ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മുരുക്കുംപറ്റ– വരോട്– കോതകുറുശി വഴി വാണിയംകുളം ജങ്‌ഷനിലെത്തി യാത്ര തുടരണം. കുളപ്പുള്ളി ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വാണിയംകുളം ജങ്‌ഷനിൽനിന്ന് കോതകുറുശി– വരോട്– മുരുക്കുംപറ്റ വഴി മംഗലം ജങ്‌ഷനിലെത്തി യാത്ര തുടരണം. മായന്നൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മായന്നൂർ ടോൾ പ്ലാസവരെ വന്ന് തിരികെ പോകേണ്ടതാണ്. പത്തിരിപ്പാല ഭാഗത്തുനിന്ന് ലെക്കിടി റെയിൽവേ ഗേറ്റ്, തിരുവില്വാമല ഭാഗത്തേക്കുള്ള വാഹനങ്ങൾ അനുമതിയില്ലാതെ കൂട്ടുപാത ഭാഗത്തേക്ക് പ്രവേശിക്കാൻ പാടില്ല. ഘോഷയാത്ര വരുന്ന സമയം പാലപ്പുറം പോസ്റ്റ് ഓഫീസിനും ലെക്കിടി കൂട്ടുപാതയ്ക്കും ഇടയിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഇൗ സമയത്ത് പോക്കറ്റ് റോഡുകളിൽനിന്നുള്ള വാഹനങ്ങളും കാഞ്ഞിരക്കടവ് ജങ്‌ഷനിൽനിന്നും ചുനങ്ങാട് റോഡിൽനിന്നുള്ള വാഹനങ്ങളും അനുമതിയില്ലാതെ ഹൈവേയിലേക്ക് പ്രവേശിക്കാൻ പാടില്ല. വലിയ ചരക്കുവാഹനങ്ങൾ ഇൗ സമയത്ത് വരാതിരിക്കാനും റോഡ് തടസ്സം ഉണ്ടാക്കാതിരിക്കാനും ഉടമകൾ ശ്രദ്ധിക്കണം.










0 comments