Deshabhimani

പാലക്കാട്‌– മണ്ണാർക്കാട്‌ ദേശീയപാത മൈലംപുള്ളിയിൽ ടോൾ പ്ലാസ നിർമാണം തുടങ്ങി

എൽഡിഎഫ്‌ സർക്കാർ തടഞ്ഞ ടോൾ പിരിവ്‌ യുഡിഎഫ്‌ ആരംഭിക്കുന്നു

Toll collection

പാലക്കാട്‌– മണ്ണാർക്കാട്‌ ദേശീയപാത മൈലംപുള്ളിയിൽ ഇടുങ്ങിയ സ്ഥലത്ത്‌ നിർമിക്കുന്ന ടോൾ ബൂത്ത്‌

avatar
വേണു കെ ആലത്തൂർ

Published on Sep 19, 2026, 12:27 AM | 1 min read

പാലക്കാട്‌

പാലക്കാട്‌–- കോഴിക്കോട്‌ ദേശീയപാതയിൽ എൽഡിഎഫ്‌ സർക്കാർ തടഞ്ഞ ടോൾ പിരിവ്‌ യുഡിഎഫ്‌ സർക്കാർ പുനഃസ്ഥാപിക്കുന്നു. 2022 ഡിസംബറിലാണ്‌ മുണ്ടൂർ പൊരിയാനിയിൽ ടോൾബൂത്ത്‌ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി ശ്രമം തുടങ്ങിയത്‌. എന്നാൽ സംസ്ഥാന സർക്കാരും സിപിഐ എമ്മും ശക്തമായി എതിർത്തതോടെ ടോൾ പ്ലാസ നിർമാണം ഉപേക്ഷിച്ചു. ഭരണം മാറിയതോടെ മുണ്ടൂർ മൈലംപുള്ളിയിൽ ടോൾ ബൂത്ത്‌ സ്ഥാപിച്ച്‌ പ്രവർത്തനം തുടങ്ങാൻ സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പ്‌ നടപടി തുടങ്ങി. എൽഡിഎഫ്‌ സർക്കാർ റീ ബിൽഡ്‌ കേരളയിൽ ഉൾപ്പെടുത്തി 360.35 കോടി രൂപ ചെലവിൽ നവീകരിച്ച മുണ്ടൂർ– തൂത സംസ്ഥാന പാതയും ദേശീയപാത അതോറിറ്റി നവീകരിച്ച പാലക്കാട്‌– മണ്ണാർക്കാട്‌ ദേശീയപാതയും ഒന്നിക്കുന്ന മുണ്ടൂർ ജങ്‌ഷന്‌ സമീപം ഒരു കിലോമീറ്റർ മാറി പാലക്കാട്‌ റൂട്ടിൽ പൊരിയാനിയിൽ ടോൾ പ്ലാസ നിർമിക്കാനായിരുന്നു ദേശീയപാത അതോറിറ്റി 2022 ഡിസംബറിൽ തീരുമാനിച്ചത്‌. എംഎൽഎ മാരായിരുന്ന എ പ്രഭാകരൻ, കെ ശാന്തുകമാരി, പി മമ്മിക്കുട്ടി, കെ പ്രേംകുമാർ എന്നിവർ ഇടപെട്ടതിനെതുടർന്ന്‌ ടോൾ പ്ലാസ നിർമാണം ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചു. സംസ്ഥാനത്ത്‌ ഭരണം മാറിയപ്പോൾ രണ്ട്‌ ദിവസം മുന്പാണ്‌ മൈലംപുള്ളിയിൽ അതീവ രഹസ്യമായി സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പ്‌ ടോൾ പ്ലാസ നിർമാണം തുടങ്ങിയത്‌. ഇതോടെ ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു. 23ന്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക്‌ മാർച്ച്‌ നടത്തും. പാലക്കാട്‌ താണാവ് മുതൽ നാട്ടുകൽ വരെ 43.72 കിലോമീറ്റർ 289 കോടി ചെലവിട്ടാണ്‌ നവീകരിച്ചത്‌. ദേശീയപാത 966ൽ ഉൾപ്പെടുന്നതാണ്‌ ഇ‍ൗ രണ്ടുവരിപാത. ഈ ഭാഗം നിലവിലെ കരാർ പ്രകാരം ദേശീയപാത അതോറിറ്റിട്ടിക്ക്‌ കൈമാറിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന പൊതുമരാമത്തു വകുപ്പ് ടോൾ പിരിവ് ആരംഭിക്കുന്നത്. വീതിയില്ലാത്ത ഇവിടെ ടോൾ പിരിവ്‌ തുടങ്ങിയാൽ അപകടത്തിന്‌ വഴിവയ്‌ക്കുമെന്ന ആശങ്കയും ഉയരുന്നു. ടോൾ കൊള്ള തടയാൻ ജില്ലയിലെ മന്ത്രിമാർ ഇടപെടാത്തതിലും പ്രതിഷേധമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

UDF Leader arrest

02

print edition അരങ്ങുവാഴുന്നത്‌ സ്‌പോൺസർമാരും തട്ടിപ്പുകാരും
Sponsers

04

print edition സ്പോൺസറുടെ തട്ടിപ്പ്‌: യുഡിഎഫ്‌ നേതൃത്വവും കുരുങ്ങും
deshabhimani section

Recommended

Deshabhimani
Home