Deshabhimani

എൻഎംഎംഎസ്‌ പരിഷ്‌കരണം

തൊഴിലുറപ്പ്‌ പദ്ധതി അവതാളത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 14, 2026, 12:50 AM | 1 min read

പാലക്കാട്‌

തൊഴിലുറപ്പ്‌ തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്താനുപയോഗിക്കുന്ന നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം (എൻഎംഎംഎസ്‌) അടിക്കടി പരിഷ്‌കരിക്കുന്നത്‌ തൊഴിലുറപ്പ്‌ പദ്ധതി അവതാളത്തിലാക്കുന്നു. ജില്ലയിലെ 88 പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ തൊഴിൽദിനങ്ങൾ കുത്തനെ കുറഞ്ഞു. തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തേണ്ടതും പണിസ്ഥലത്തെ വിവരങ്ങളും തൊഴിലാളികളുടെ ചിത്രങ്ങളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സെർവറിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതും തൊഴിലാളികളുടെ കൂലിവിതരണം വേഗത്തിലാക്കുകയും ചെയ്യേണ്ടത്‌ എൻഎംഎംഎസ്‌ ആപ്പ്‌ ഉപയോഗിച്ചാണ്‌. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം മുന്നറിയിപ്പില്ലാതെ ആപ്പ്‌ പരിഷ്‌കരിക്കുന്നതിനാൽ മേറ്റ്‌മാർക്കോ തൊഴിലാളികൾക്കോ ഹാജർ രേഖപ്പെടുത്താനാകുന്നില്ല. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇവർക്ക്‌ കഴിയുന്നില്ല. മേറ്റ്‌മാരും തൊഴിലാളികളും ഒരുപോലെ വെട്ടിലാണ്‌. പഞ്ചായത്തുകൾക്ക്‌ സാങ്കേതിക സഹായം നൽകി പരിഹാരം കാണേണ്ട ബ്ലോക്ക്‌, ജില്ല, സംസ്ഥാന ഓഫിസിലെ ഉദ്യോഗസ്ഥർക്കും ഇതിനെ കുറിച്ച് ഒന്നുമറിയാത്തത് സ്ഥിതി രൂക്ഷമാക്കുന്നു. ഹാജർ രേഖപ്പെടുത്താത്തപ്പോൾ ശമ്പളവും ലഭിക്കില്ല. ഇതോടെ നൂറുകണക്കിന്‌ തൊഴിലാളികളാണ്‌ തൊഴിലിടങ്ങളിലെത്തി മടങ്ങുന്നത്‌. ആപ്പ്‌ പ്രവർത്തനം അവതാളത്തിലാകുന്നത്‌ ആവർത്തിക്കുന്നത്‌ ദുരിതമാകുന്നതായി തൊഴിലാളികൾ പറയുന്നു. ആയിരങ്ങൾക്ക്‌ ആശ്വാസമാകുന്ന പദ്ധതിയാണ്‌ അവതാളത്തിലാകുന്നത്‌. വിബിജി റാംജി പദ്ധതി നടത്തിപ്പിലെ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അനാസ്ഥ കാരണം തൊഴിൽദിനങ്ങൾ വൻതോതിൽ കുറയുമ്പോഴാണ്‌ ആപ്പ്‌ പരിഷ്‌കരണവും തൊഴിലാളികൾക്ക്‌ ഭീഷണിയാകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home