ad
Deshabhimani

വിവിധ വിളകൾ വിളയിച്ച് മഹേഷ്‌ കുമാർ

തെങ്ങിനൊപ്പം തിങ്ങും ഏലവും കുരുമുളകും

Thing, cardamom and black pepper along with coconut
avatar
എസ്‌ സുധീഷ്‌

Published on Aug 14, 2025, 12:06 AM | 1 min read

ചിറ്റൂർ

ഹൈറേഞ്ചിൽ മാത്രമല്ല അതിർത്തിഗ്രാമമായ മീനാക്ഷിപുരത്തും ഏലവും കുരുമുളകുമെല്ലാം വിളയുമെന്ന്‌ തെളിയിച്ച മീനാക്ഷിപുരം നല്ലൂർക്കളം സ്വദേശി മഹേഷ്‌ കുമാറിന്‌ കേരകേസരി പുരസ്‌കാരം. 20 ഏക്കർ തെങ്ങിൻ തോട്ടത്തിലാണ്‌ മഹേഷിന്റെ വേറിട്ട കൃഷി. അച്ഛൻ നാച്ചിമുത്തു കൗണ്ടറിന്റെ വിയോഗമാണ്‌ കൃഷിയിലേക്കിറങ്ങാൻ കാരണമായത്‌. തെങ്ങിൻ തോട്ടത്തിൽ 40 അടി ആഴത്തിൽ കിണറുകൾ കുഴിച്ച്‌ ഇവയെ ഭൂഗർഭ പൈപ്പ്‌ലൈൻ വഴി ബന്ധിപ്പിച്ചായിരുന്നു നേട്ടം കൊയ്‌തത്‌. തോട്ടത്തിൽ വെള്ളമെത്തിയതോടെ തെങ്ങുകൾക്ക് തുള്ളി നനയ്‌ക്കായി ഡ്രിപ്പ് ലൈനുകൾ സ്ഥാപിച്ചു. മുതിരയും പയറും ചണവും ഉപയോഗിച്ചതോടെ വർഷങ്ങളായുള്ള കളകളുടെ ശല്യം തീർക്കുന്നതിനോടൊപ്പം മണ്ണ്‌ ഫലഭൂയിഷ്ഠമാക്കി. ഇടവിളകളായി ജാതി, കുരുമുളക്, കവുങ്ങ് എന്നിവയും ഹ്രസ്വവിളകളായി പപ്പായ, വാഴ എന്നിവയും നട്ടു. കനത്ത ചൂടുള്ള കൃഷിയിടത്തിൽ സ്‌പ്രിംഗ്‌ളർ സ്ഥാപിച്ച്‌ താപനില കുറച്ചായിരുന്നു ഏലവും കുരുമുളകും കൃഷി ചെയ്‌തത്‌. ജാതി, കവുങ്ങ്, വാഴ, കുരുമുളക്, ഏലം, പപ്പായ, ഗ്രാമ്പു, പ്ലാവ്, മാംഗോസ്റ്റിൻ, നിലമ്പൂർ തേക്ക്, പയ്യാനി, നീലയമരി, പച്ചക്കറി, മഞ്ഞൾ എന്നിവയും മഹേഷ്‌കുമാറിന്റെ തോട്ടത്തിലുണ്ട്‌. പശു, ആട് കോഴി വളർത്തൽ, മീൻ വളർത്തൽ എന്നിവയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home