ad
Deshabhimani

ദുരന്തം ഒഴിഞ്ഞത് തലനാരിഴയ്ക്ക്

ദേശീയപാതയിൽ മണ്ണിടിഞ്ഞു

ദേശീയപാത ശങ്കരൻകണ്ണതോട്ടിൽ ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കുന്നു
വെബ് ഡെസ്ക്

Published on Jun 09, 2026, 12:20 AM | 1 min read

വടക്കഞ്ചേരി

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ ശങ്കരൻകണ്ണൻതോടിന് സമീപം മണ്ണിടിഞ്ഞു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദേശീയപാതയോരത്തെ കുന്നിൽനിന്ന്‌ മണ്ണും പാറക്കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. പാറക്കല്ല് തൃശൂർ ദിശയിലേക്കുള്ള ആറുവരി പാതയുടെ മധ്യഭാഗത്ത്‌ എത്തി. വാഹനഗതാഗതം ഭാഗികമായി സ്തംഭിച്ചു. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. പിന്നീട് ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ നീക്കി. മഴ കനക്കുന്നതോടെ ദേശീയപാതയിൽ പന്നിയങ്കര, തേനിടുക്ക്, ശങ്കരൻകണ്ണൻതോട് തുടങ്ങിയ ഒമ്പതോളം സ്ഥലങ്ങളിൽ മണ്ണിടിയാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home