Deshabhimani

മൊബൈൽ ടവറിന്റെ ചെമ്പുകമ്പി മോഷ്‌ടിച്ച 2 പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2026, 12:35 AM | 1 min read

പാലക്കാട്‌

പാലക്കാട്‌ കെഎസ്‌ആർടിസി സ്‌റ്റാൻഡിന്‌ സമീപത്തെ ബിഎസ്‌എൻഎൽ ടവറിന്റെ ചെമ്പുകമ്പി മോഷ്‌ടിച്ച രണ്ടുപേർ പിടിയിലായി. തേനൂർ പുള്ളോട് സ്വദേശി സത്യരാജ് (എലിരാജ്– 37), കാളിമുത്തു (കാളി– 39) എന്നിവരെയാണ്‌ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞവർഷം കണ്ണാടിയിലെ മൊബൈൽ ടവറിലും മങ്കരയിൽ മറ്റൊരു ടവറിലും മോഷണം നടത്തിയ കേസിലെ പ്രതികളാണിവർ. ജില്ലയിൽ പല സ്ഥലങ്ങളിലും സ്‌കൂട്ടറിലും ഓട്ടോറിക്ഷയിലുമെത്തി മോഷണം നടത്തുന്നതാണ്‌ പതിവ്‌. സേഫ് റൂമിന്റെ ഡോർ പൊളിച്ച് അകത്ത് കയറിയാണ്‌ മോഷണം. എസ്ഐമാരായ അരുൺകുമാർ, അജാസുദീൻ, എസ്‌സിപിഒമാരായ ആർ രാജീദ്, പ്രസാദ്, രാജീവ്, അബു, കെ എസ്‌ ഷാലു എന്നിവരാണ് പ്രതികളെ പിടികൂടിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home