22 നാടകം അരങ്ങിലെത്തും; രംഗോത്സവം ആഗസ്ത് 15ന്

ടാപ് നാടകവേദിയുടെ രംഗോത്സവം നാടകോത്സവത്തിന്റെ ബ്രോഷർ നാടക പ്രവർത്തകൻ പുത്തൂർ രവി പ്രകാശിപ്പിക്കുന്നു
പാലക്കാട്
പാലക്കാട് ടാപ് നാടകവേദിയുടെ ‘രംഗോത്സവം’ ആഗസ്ത് 15ന് പാലക്കാട് ചെമ്പൈ സ്‌മാരക സംഗീത കോളേജിൽ നടക്കും. 51–ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടി ജില്ലയിലെ 51 നാടക പ്രവർത്തകർ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. 22 സംവിധായകർ അണിയിച്ചൊരുക്കുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള 22 നാടകം അരങ്ങിലെത്തും. ബേബി ഗിരിജ സംവിധാനം ചെയ്യുന്ന പകൽപ്പൂരം, ബീന ഗോവിന്ദിന്റെ അമ്മ കൊയ്യുന്നു, പ്രമീള ശശിധരന്റെ ഒറ്റമൂലി, ഡോ. പി സി ഏലിയാമ്മയുടെ പ്രണയ മർമരം, എം പത്മിനിയുടെ സമസ്യകൾ, അംബിക മുണ്ടൂരിന്റെ ബൈ മൈ സെൽഫ്, എം അഞ്ജലിയുടെ പൂവാകും മുമ്പേ, ജയശ്രീ മഠത്തിലിന്റെ പത്തിനികടവുൾ, പ്രേമചന്ദികയുടെ രൂപമാറ്റം, അഖിൽ ആനന്ദിന്റെ ബോംബ്, രാധാകൃഷ്ണൻ പള്ളത്തിന്റെ പാൽ ലാട്ട് ഫ്രം 1920 ടു 1926, അശോകൻ രാജീവന്റെ അപരിചിത്രം, ദീപം സുരേഷിന്റെ അരമനുഷ്യർ, രാജൻ പനംതൊടിയുടെ കടമയോളം കടപ്പാടും, നന്ദു പിഷാരടിയുടെ ഊരാംകുടുക്ക്, സുനിൽ തിരുനെല്ലായിയുടെ ചൊവ്വാദോഷം, സന്തോഷ് പുതുപ്പറമ്പിലിന്റെ സമാസമം, പി വി സഹദേവന്റെ പുലിതേവർ, രഘു സീതാറാമിന്റെ വേരുകളും ശാഖകളും, ഫാദിൽ പെരുമാട്ടിയുടെ യാത്ര, എസ് അരുൺകുമാറിന്റെ പഴയൊരു ചങ്ങാതി, മിഷ ഹാസന്റെ ചിന്ത എന്നിവയാണ് നാടകങ്ങൾ. പാലക്കാട് പബ്ലിക് ലൈബ്രറിയിൽ പരിപാടിയുടെ ബ്രോഷർ നാടക പ്രവർത്തകൻ പുത്തൂർ രവി പ്രകാശിപ്പിച്ചു. നാടക സംവിധായകൻ സതീഷ് രാമകൃഷ്ണൻ ഏറ്റുവാങ്ങി. ടാപ് പ്രസിഡന്റ് വി രവീന്ദ്രൻ, സെക്രട്ടറി എം എസ് ദാസ് മാട്ടുമന്ത, ലൈബ്രറി സെക്രട്ടറി ടി എസ് പീറ്റർ എന്നിവർ സംസാരിച്ചു.










0 comments