കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനം
പോരാട്ട സ്മരണ പുതുക്കി യുവത

പോരാട്ട സ്മരണ പുതുക്കി യുവത
പാലക്കാട്
ലോകത്തെ പൊരുതുന്ന യുവാക്കളുടെ ആവേശവും സമാനതകളില്ലാത്ത പോരാട്ടത്തിന്റെ അനുഭവസാക്ഷ്യവുമായ കൂത്തുപറമ്പ് രക്തസാക്ഷിത്വദിനം നാട് അനുസ്മരിച്ചു. രാജീവന്റെയും മധുവിന്റെയും ബാബുവിന്റെയും ഷിബുലാലിന്റെയും റോഷന്റെയും പുഷ്‌പന്റെയും പോരാട്ടസ്‌മരണകളുമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആയിരങ്ങൾ ഒത്തുചേർന്നു. വാണിയംകുളം ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. വാണിയംകുളത്ത് നടന്ന യുവജന റാലിയും പൊതുയോഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി കെ ഷിബികൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ രാഹുൽദാസ് അധ്യക്ഷനായി. സിപിഐ എം വാണിയംകുളം ലോക്കൽ സെക്രട്ടറി ടി പി ഭാസ്കരൻ, പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ, ഡിവൈഎഫ് ഐ ബ്ലോക്ക് സെക്രട്ടറി സി രാകേഷ്, ട്രഷറർ യു ശ്രീജിത്ത്, എം എച്ച് മുഹമ്മദ് ഹാരിസ്, ടി എം ദുർഗാദാസൻ, ഇ കെ നിഷാദ്, എം പ്രജീഷ്, അതുല്യ, ശാരിക എന്നിവർ സംസാരിച്ചു. പട്ടാമ്പി ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ശങ്കരമംഗലത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനം സംഘടിപ്പിച്ചു. ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയറ്റംഗം എം ജിനേഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വി ടി രാഹുൽ അധ്യക്ഷനായി. സെക്രട്ടറി പി ആർ രജീഷ്, ജില്ലാ കമ്മിറ്റി അംഗം വി എസ് അനുജ, ബ്ലോക്ക് ട്രഷറർ കെ പി മുഹമ്മദ് ഷാഫി, സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി വിജയകുമാർ, ശങ്കരമംഗലം ലോക്കൽ സെക്രട്ടറി എം പി മുഹമ്മദ് ഷാഫി, എൻ കെ ഹാരിസ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ കൊപ്പം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കുരാച്ചിപ്പടിയിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം സംഘടിപ്പിച്ചു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെ അർജുൻ അധ്യക്ഷനായി. സെക്രട്ടറി എം എൻ സുധീപ്, ട്രഷറർ പി വിനീത്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ മുരളി, ടി ഷാജി, എം പ്രണവ് എന്നിവർ സംസാരിച്ചു. കൂറ്റനാട് ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങോട് സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിന അനുസ്മരണ റാലിയും പൊതുയോഗവും സംസ്ഥാന കമ്മിറ്റി അംഗം എം എസ് ശരത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ പി അഭിലാഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എ എ ശാലിനി, ബ്ലോക്ക് സെക്രട്ടറി കെ എ പ്രയാൺ, ബ്ലോക്ക് ട്രഷറർ പി അനൂപ്, സിപിഐ എം പെരിങ്ങോട് ലോക്കൽ സെക്രട്ടറി എ കുട്ടിനാരായണൻ സംസാരിച്ചു. ഒറ്റപ്പാലം ഡിവൈഎഫ്ഐ ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റി വരോടിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി കെ വിജിത് അധ്യക്ഷനായി. സിപിഐ എം ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ് കൃഷ്‌ണദാസ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം രൺദീഷ്, ബ്ലോക്ക് സെക്രട്ടറി പി എസ് അബ്ദുൾ മുത്തലിഫ്, ഏരിയ കമ്മിറ്റി അംഗം സി അബ്ദുൾ ഖാദർ, വരോട് ലോക്കൽ സെക്രട്ടറി പി സി സോമൻ, കെ അബ്ദുൾ നാസർ, ബ്ലോക്ക് ട്രഷറർ കെ സുരേഷ്, വരോട് മേഖല സെക്രട്ടറി എൻ ഷിബു, എം കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു.









0 comments