ad
Deshabhimani

മഞ്ഞ ജാഗ്രതയിൽ മാറ്റമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 09, 2026, 12:00 AM | 1 min read

പാലക്കാട്‌

മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മഞ്ഞ ജാഗ്രതയിൽ മാറ്റമില്ല. ജാഗ്രതാ നിർദേശം ചൊവ്വാഴ്‌ചയും തുടരും. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കാണ്‌ സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ ലഭിക്കും. ജൂണിൽ ഇതുവരെ 113.5 മില്ലിമീറ്റർ മഴയാണ്‌ ജില്ലയിൽ പെയ്തത്‌. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്‌ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ച "എക്സ്‌സ്‌' പട്ടികയിലാണ്‌ ജില്ല. നേരത്തെ മെയിൽ 20 ശതമാനം മുതൽ 56 ശതമാനംവരെ മാത്രം മഴയുള്ള "ഡെഫിഷ്യന്റ്‌' വിഭാഗത്തിലായിരുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ വാഹന ഗതാഗതത്തിലുൾപ്പെടെ സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


കാലവര്‍ഷ ഒരുക്കം; യോഗം ഇന്ന്‌

പാലക്കാട്‌

ജില്ലയിലെ കാലവര്‍ഷ ഒരുക്കവുമായി ബന്ധപ്പെട്ട യോഗം ചൊവ്വ പകൽ 12ന്‌ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മന്ത്രി എന്‍ ഷംസുദ്ദീൻ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home