Deshabhimani

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Heavy Rain Alert
വെബ് ഡെസ്ക്

Published on Oct 18, 2026, 06:49 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.


മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ മുൻകരുതലെടുക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.


മത്സ്യബന്ധനത്തിന് വിലക്ക്


കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ഒക്ടോബർ 18) മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാനും കടൽക്ഷോഭം ഉണ്ടാകാനും സാധ്യതയുള്ളതിനാലാണ് നിർദേശം.


വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ്


- ഒക്ടോബർ 19: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.

- ഒക്ടോബർ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട്.

- ഒക്ടോബർ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്.


മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശം ലഭിച്ചാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ശക്തമായ മഴയുള്ളപ്പോൾ നദികളിലും ജലാശയങ്ങളിലും ഇറങ്ങുന്നതും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ യാത്ര ചെയ്യുന്നതും ഒഴിവാക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home