Deshabhimani

ജീവിതച്ചെലവ് കുതിച്ചുയരുന്നു; തെരുവിൽ തീയിട്ടും ഷോപ്പിങ് മാള്‍ കൊള്ളയടിച്ചും പ്രക്ഷോഭകര്‍

ITALY MILAN PROTEST
വെബ് ഡെസ്ക്

Published on Oct 18, 2026, 07:39 AM | 1 min read

റോം: ജീവിതച്ചെലവ് കുതിച്ചുയരുന്നതിനെതിരെ ഇറ്റലിയിൽ പ്രതിഷേധം. മിലാനിലെ തെരുവുകളിൽ തീയിട്ടും പൊലീസിന് നേരെ കല്ലെറിഞ്ഞുമാണ് പ്രതിഷേധക്കാർ രോഷം പ്രകടിപ്പിച്ചത്. ഇവിടുത്തെ പ്രശസ്തമായ ആഡംബര ഷോപ്പിങ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാരിൽ ചിലർ കടകൾ കൊള്ളയടിച്ച് വ്യാപാരസ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി. തെരുവിൽ തീ ആളിപ്പടർന്ന് കറുത്ത പുക ഉയർന്നതോടെ പ്രദേശം സംഘർഷഭരിതമായി. വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി. മിലാൻ, ബൊലോഞ്ഞ, ടൂറിൻ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധം നടന്നു.


യുദ്ധങ്ങൾക്കായി പണം ചെലവഴിക്കുന്നത് കുറച്ച് ജനങ്ങളുടെ ജീവിതച്ചെലവ് ലഘൂകരിക്കാൻ കൂടുതൽ തുക നീക്കിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുവാക്കളും വിദ്യാർഥികളും തെരുവിലിറങ്ങിയത്. മിലാൻ, ബൊലോഞ്ഞ, ടൂറിൻ തുടങ്ങിയ നഗരങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ നിരവധി പേർ പങ്കെടുത്തു.


വിലക്കയറ്റം, ഇന്ധനവില വർധന, കുറഞ്ഞ വേതനം എന്നിവയ്ക്കെതിരെ ശനിയാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മിലാൻ നഗരത്തിൽ അയ്യായിരത്തിലധികം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സമാധാനപരമായി ആരംഭിച്ച പ്രകടനത്തിനിടെ മുഖംമൂടി ധരിച്ച ഒരു വിഭാഗം പ്രതിഷേധക്കാർ നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ഗല്ലേറിയ വിറ്റോറിയോ ഇമാനുവേലെ രണ്ടാമനിലേക്ക് കടന്നുകയറുകയായിരുന്നു.


ഡുവോമോ സ്ക്വയറിന് സമീപം പൊലീസിന് നേരെ കല്ലേറുണ്ടായി. തെരുവിലെ മേശകളും മറ്റു വസ്തുക്കളും ഉപയോഗിച്ച് തടസ്സങ്ങൾ തീർത്ത സംഘം അവയ്ക്ക് തീയിട്ടു. സമീപത്തെ കടകൾ അടച്ചുപൂട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home