ഫുട്ബോൾ ടൂർണമെന്റ് 17ന്: ട്രോഫി അനാവരണം ചെയ്തു

അബുദാബി : തളിപ്പറമ്പ സർ സയ്യിദ് കോളേജ് അബുദാബി അലുമ്നിയുടെ ഫുട്ബോൾ ടൂർണമെന്റ് 17ന് ഹുദൈരിയാത് 321 ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്റ് ട്രോഫി അനാവരണം അലുംനി ചെയർമാൻ അജയ് കുമാർ ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ മുഹമ്മദലി മാങ്കടവ് അധ്യക്ഷനായി. ഇൻഫിനിറ്റി ഗ്രൂപ്പ് പ്രതിനിധി ഹാഷിം, ലുലു ഗ്രൂപ്പ് പ്രതിനിധി സലീം ചിറക്കൽ, അലുമ്നി മുൻഭാരവാഹികളായ കാസിം അബൂബക്കർ, മുസ-്തഫ മൈദാനി, കെ വി അഷ്റഫ്, നൗഷാദ് മാഹി, ഇബ്രാഹിം ഏഴാംമൈൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സി പി നൗഫൽ സ്വാഗതവും ട്രഷറർ സൽസബീൽ ഹംസ നന്ദിയും പറഞ്ഞു.
സ-്പോർട്സ് കോഓർഡിനേറ്റർമാരായ എസ് എൽ പി റഫീഖ്, ഷക്കീർ അഹമ്മദ്, നസീബ് കൊവ്വ, സുബൈർ, കെ സി അഫ്സൽ, മീഡിയ കോഓർഡിനേറ്റർമാരായ റാഷിദ് ഹമീദ്, മുഹമ്മദ് ആലം, ഷബീർ അള്ളാംകുളം, ടൂർണമെന്റ് നടത്തിപ്പുകാരായ കെഫ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി മെഹന്തി ഡിസൈനിങ്, മലബാർ സ-്നാക്ക്സ് പാചകമത്സരം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.








0 comments