കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരികെ നൽകി വിദ്യാർഥികൾ

കൂറ്റനാട്
സ്കൂൾ ഗ്രൗണ്ടിൽനിന്ന് കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ ആഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി വിദ്യാർഥികൾ. പെരിങ്ങോട് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളായ ഗൗതം കൃഷ്ണയും അദ്നാൻഷായുമാണ് നാടിനാകെ മാതൃകയായത്. സ്‌കൂൾ അസംബ്ലിയിൽവച്ചാണ് സ്വർണാഭരണം ഉടമസ്ഥയ്‌ക്ക് കൈമാറിയത്. പ്രധാനാധ്യാപിക ശ്രീകല, സീനിയർ അധ്യാപിക പത്മജ, ക്ലാസ് ടീച്ചർ സിന്ധു എന്നിവർ ഒപ്പമുണ്ടായി.









0 comments