പട്ടാന്പി ക്ഷേത്രക്കൊള്ള
പ്രതികളായ ബിജെപി നേതാക്കളെ സംരക്ഷിച്ച് പൊലീസ്

പ്രതികളായ ബിജെപി നേതാക്കളെ സംരക്ഷിച്ച് പൊലീസ്
പാലക്കാട്
പട്ടാന്പി എറയൂർ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ നിരീക്ഷണ കാമറ മറച്ച് 30 അടി നീളമുള്ള ഇരുന്പ് സ്‌ക്വയർ പൈപ്പും പൂട്ടും മോഷ്ടിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാനും മോഷണമുതൽ കണ്ടെടുക്കാനും കൊപ്പം പൊലീസ് തയ്യാറാകുന്നില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ ആരോപിച്ചു. ഇൗ മാസം മൂന്നിനാണ് ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം പരമേേശ്വരൻ, ബിജെപി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചല്ലിവീട്ടിൽ ഗോപിനാഥൻ എന്നിവർ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയത്. അന്നുതന്നെ ക്ഷേത്രഭാരവാഹികൾ കൊപ്പം പൊലീസിൽ പരാതിയും നൽകി. ഒരാഴ്‌ച കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. വിഷയം മാധ്യമങ്ങളിൽ വന്നതോടെ വെള്ളിയാഴ്‌ചയാണ് പൊലീസ് ക്ഷേത്രത്തിലെത്തി ജീവനക്കാരിൽനിന്നും മറ്റും മൊഴിയെടുത്തത്. എന്നാൽ മോഷണമെന്ന് എഫ്‌ഐആറിൽ എഴുതില്ലെന്ന കർശന നിലപാടിലാണ് പൊലീസ്. മോഷണമല്ലെന്ന് വരുത്താൻ പൊലീസ് നടത്തുന്ന നീക്കം കോൺഗ്രസ് ഇടപെടലോടെയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മോഷണത്തിന് കേസെടുത്താൽ മാത്രമേ തൊണ്ടിമുതൽ കണ്ടെത്താൻ പൊലീസിന് കഴിയൂ. അല്ലെങ്കിൽ സിവിൽ കേസാക്കി ദുർബലമാക്കാം. മാത്രമല്ല, പ്രതികളായ ബിജെപി നേതാക്കളെ സംരക്ഷിക്കുകയും ചെയ്യാം. ക്ഷേത്രമുതൽ തിരിച്ചുകിട്ടാൻ പൊലീസ് അന്വേഷണം നടത്തണമെന്നും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ക്ഷേത്ര ഭരണസമിതി സെക്രട്ടറി ടി കൃഷ്‌ണകുമാർ ആവശ്യപ്പെട്ടു. നേതാക്കൾ നടത്തിയ കൊള്ള പുറംലോകം അറിഞ്ഞതോടെ ബിജെപിയിൽ കലഹവും തുടങ്ങി. മോഷണത്തിന് നേതൃത്വം കൊടുത്ത നേതാക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടു.










0 comments