ad
Deshabhimani

ഭർതൃവീട്ടിൽ യുവതിയുടെ മരണം

അസ്വാഭാവിക മരണത്തിന് കേസ്‌

The death of the young woman

സ്നേഹ

വെബ് ഡെസ്ക്

Published on Jul 05, 2025, 12:12 AM | 1 min read

ചെർപ്പുളശേരി

കീഴൂരിലെ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ചെർപ്പുളശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്‌ അന്വേഷണം തുടങ്ങി. കീഴൂർ കല്ലുവെട്ട് കുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്നേഹ (22) യാണ്‌ മരിച്ചത്‌. വ്യാഴം രാവിലെയാണ് ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ സ്നേഹയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷം മുമ്പാണ്‌ വിവാഹം കഴിഞ്ഞത്. കോതകുറുശിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സാണ് മരിച്ച സ്നേഹ. ബുധൻ രാത്രി പത്തരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന സ്നേഹയെ രാവിലെ കിടപ്പുമുറയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഭർത്താവ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ചെർപ്പുളശേരി എസ്എച്ച്ഒ ടി ബിനുതോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും എത്തി പരിശോധിച്ചു. വെള്ളി രാവിലെ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പകൽ രണ്ടിന് പാമ്പാടി ഐവർമഠം ശ്‌മശാനത്തിൽ സംസ്‌കരിച്ചു. അച്ഛൻ: ശശി. അമ്മ: പ്രിയ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home