ad
Deshabhimani

തൊഴിലാളിവിരുദ്ധ ലേബർകോഡ് പിൻവലിക്കുക

ജില്ലാ ടെക്-സ്റ്റയിൽ മിൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി 
കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ ടെക്-സ്റ്റയിൽ മിൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി 
കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 01:14 AM | 1 min read

വാളയാർ

ഡിസ്ട്രിക്ട് ടെക്‌സ്റ്റയിൽ മിൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സഖാവ് ഗോപാലൻ നഗറിൽ (നാരായണൻ, ചന്ദ്രൻ സ്മാരക മന്ദിരം അട്ടപ്പള്ളം) സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ തൊഴിലും കൂലിയും ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിന്റെ ലേബർകോഡ് പിൻവലിക്കണമെന്നും, ടെക്‌സ്‌റ്റൈയിൽ സ്ഥാപനങ്ങളിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും സമ്മേളനം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ സുരേഷ് അധ്യക്ഷനായി. ടെക്‌സ്‌റ്റൈയിൽ രംഗത്തെ ആദ്യകാല സിഐടിയു നേതാക്കളായ 25 പേരെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ കെ ബാലൻ ആദരിച്ചു. വി രവീന്ദ്രൻ, കെ ഗിരീഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രഭാകരൻ എംഎൽഎ, എസ് ബി രാജു, ഡിവിഷൻ പ്രസിഡന്റ്‌ എസ് സജിത്ത് ആർ ഹരിദാസ്, എം ബിനുകുമാർ, കെ സിന്ധു, എസ് വിൽസൺ, എം ചന്ദ്രശേഖരൻ, എം വി മനോഹരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ സുരേഷ് (പ്രസിഡന്റ്‌), എം ചന്ദ്രശേഖരൻ (സെക്രട്ടറി), എം വി മനോഹരൻ (ട്രഷറർ) എന്നിവരടങ്ങിയ 20 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home