ad
Deshabhimani

സംഭവം തൃക്കടീരി പിടിഎം എച്ച്‌എസ്‌എസിൽ

ക്ലാസ്‌മുറിയിൽ സംസാരിച്ചു; വിദ്യാർഥിക്ക്‌ അധ്യാപകന്റെ മർദനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2026, 12:20 AM | 1 min read

ചെർപ്പുളശേരി

ക്ലാസ് മുറിയിൽ സംസാരിച്ച ഒമ്പതാം ക്ലാസുകാരന്‌ അധ്യാപകന്റെ മർദനം. തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകൻ ഒറവിങ്ങൽ നൗഷാദ് വിദ്യാർഥി ആദിഷിന്റെ മുഖത്തടിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. മർദനത്തിൽ മുഖത്ത് പാടുവീണ വിദ്യാർഥിയെ ചെർപ്പുളശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്കൂളിലെത്തിയ ആദിഷിന്റെ അച്ഛൻ മോഹൻദാസിനെയും അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയതായി കുടുംബം അറിയിച്ചു. നൗഷാദ് ചളവറ പഞ്ചായത്ത്‌ ഒന്നാംവാർഡ് അംഗവും മുസ്ലിം ലീഗ് നേതാവുമാണ്‌. അധ്യാപകൻ നിരന്തരം വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും നിരവധി വിദ്യാർഥികൾ പരാതിപ്പെട്ടിട്ടുണ്ടെന്നും എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു. പ്രധാനാധ്യാപികയ്ക്ക്‌ പലതവണ പരാതി നൽകിയിട്ടും വിദ്യാർഥികളെ മർദിക്കുന്നത്‌ തുടരുകയായിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഭാരവാഹികൾ പ്രസ്‌താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home