സുശീലപ്പടി റെയിൽവേ മേൽപ്പാലം നിർമാണം തുടങ്ങി

പട്ടാമ്പി
പരുതൂർ നിവാസികളുടെ ദീർഘകാലത്തെ ആവശ്യമായ ഡോ. സുശീലപ്പടി റെയിൽവേ പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. കിഫ്ബിയിൽനിന്നും 32.91 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കിയ ലാൻഡ് അക്വിസിഷൻ തഹസിൽദാർ പി മധുവിനെയും 20 ഭൂവുടമകളെയും മന്ത്രി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് നിഷ വിജയകുമാർ അധ്യക്ഷയായി. ലാൻഡ് അക്വിസിഷൻ തഹസിൽദാർ പി മധു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി അലി ഇക്ബാൽ, സ്ഥിരംസമിതി ചെയർപേഴ്സൺ പി രമണി, എം പി മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്തംഗം പി പി സുവർണ, പഞ്ചായത്തംഗം രജനി ചന്ദ്രൻ, പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം മോഹൻദാസ്, രാഷ്ട്രീയ പാർടി പ്രതിനിധികളായ പി കെ ചെല്ലുക്കുട്ടി, ടി സുധാകരൻ, എസ് ടി നിസാർ, സലിം മുടപ്പക്കാട്, ഗംഗാധരൻ പുളിയപ്പറ്റ, വി കെ രാജഗോപാലൻ, ആസൂത്രണസമിതി വൈസ് ചെയർമാൻ പി സുധീർ എന്നിവർ സംസാരിച്ചു. കൊടിക്കുന്നിൽ നിന്ന് ഷോഷയാത്രയുമുണ്ടയി.










0 comments