സൂപ്പർ സിക്സ്

ഷട്ടിൽ കോർട്ടായി മാറ്റിയപ്പോൾ
ആർ ജനാർദനൻ
Published on Apr 07, 2025, 02:00 AM | 1 min read
കുഴൽമന്ദം
മാലിന്യകേന്ദ്രം ഷട്ടിൽ കോർട്ടായ കഥയാണ് കോട്ടായി പറയുന്നത്. കോട്ടായി പഞ്ചായത്തിന്റെ ഹൃദയഭാഗമായ കോട്ടായി സെന്ററിനോടുചേർന്ന് ജലസേചനവകുപ്പിന്റെ സ്ഥലം മാലിന്യക്കൂനയായിരുന്നു. മൂക്കുപൊത്തി നടക്കേണ്ട അവസ്ഥ. എന്നാൽ ഇവിടം ഇന്ന് ഷട്ടിലുകൾ ചീറിപ്പായുന്ന കോർട്ടാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് ഷട്ടിൽ കോർട്ട് പണിതത്. കോർട്ടിനുസമീപത്ത് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരാഴ്ചയ്‌ക്കുള്ളിൽ ഷട്ടിൽകോർട്ട് നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ സതീഷ് അറിയിച്ചു.









0 comments