ad
Deshabhimani

പകൽ 11 മുതൽ മൂന്നുവരെ വെയിൽ ഏൽക്കരുത്

ചുട്ടുപഴുത്ത്‌

ചൂടുകൂടിയതോടെ പാലക്കാട് നഗരത്തിൽ സംഘടനകൾ സ്ഥാപിച്ച തണ്ണീർപ്പന്തലിൽനിന്ന് വെള്ളം കുടിക്കുന്ന 
വഴിയാത്രികൻ

ചൂടുകൂടിയതോടെ പാലക്കാട് നഗരത്തിൽ സംഘടനകൾ സ്ഥാപിച്ച തണ്ണീർപ്പന്തലിൽനിന്ന് വെള്ളം കുടിക്കുന്ന 
വഴിയാത്രികൻ

വെബ് ഡെസ്ക്

Published on Apr 28, 2026, 12:42 AM | 1 min read

പാലക്കാട്‌

മഴ മുന്നറിയിപ്പുണ്ടായിരുന്ന തിങ്കളാഴ്‌ചയും ചുട്ടുപഴുത്ത്‌ ജില്ല. രേഖപ്പെടുത്തിയ ഉയർന്ന ചൂട്‌ 39.9 ഡിഗ്രി സെൽഷ്യസ്‌. 2024ൽ ഇന്നേ ദിവസം 41.8 ഡിഗ്രി സെൽഷ്യസ്‌ ചൂട്‌ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 17 ദിവസത്തിൽ എട്ട്‌ ദിവസവും ച‍ൂട്‌ 40 ഡിഗ്രി സെൽഷ്യസും അതിന്‌ മുകളിലുമായിരുന്നു. ബാക്കി ദിവസങ്ങളിൽ 38ന്‌ മുകളിലാണ്‌. ഞായറാഴ്‌ച മലമ്പുഴയിൽ 40.1 ഡിഗ്രി ചൂടും രേഖപ്പെടുത്തി. ഉയർന്ന താപനിലയോടപ്പം ഉയർന്ന അന്തരീക്ഷ ഈർപ്പവും അത്യുഷ്ണമുണ്ടാക്കുന്നു. അമിത ചൂട്‌ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക്‌ വഴിവച്ചേക്കാം. പകൽ 11 മുതൽ മൂന്നുവരെ വെയിൽ ഏൽക്കെരുതെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കർശന നിർദേശമുണ്ട്‌. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ വ്യാഴം വരെ മഴ മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. വേനൽമഴ കൃത്യമായി ലഭിക്കാതായതോടെ അണക്കെട്ടുകളിൽ ആകെ സംഭരണശേഷിയുടെ പകുതിയിൽ താഴെയാണ്‌ വെള്ളം. മലമ്പുഴ–17, പോത്തുണ്ടി–5, മംഗലം–6, ചുള്ളിയാർ–9, വാളയാർ–10, ശിരുവാണി–12 ശതമാനം, കാഞ്ഞിരപ്പുഴ–12, മീങ്കര–20 എന്നിങ്ങനെയാണ്‌ നിലവിലെ കണക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home