ad
Deshabhimani

സ്‌ത്രീസുരക്ഷാ പദ്ധതിനിന്നു; ആശങ്കയിലായി 
2 ലക്ഷത്തോളം വീട്ടമ്മാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പ്രത്യേക ലേഖകൻ

Published on Jun 16, 2026, 01:04 AM | 1 min read

പാലക്കാട്‌

എൽഡിഎഫ്‌ സർക്കാരിന്റെ സ്‌ത്രീസുരക്ഷാ പദ്ധതി യുഡിഎഫ്‌ സർക്കാർ അവസാനിപ്പിച്ചതിനുപിന്നാലെ ജില്ലയിൽ ആശങ്കയിലായത്‌ രണ്ട്‌ ലക്ഷത്തിലേറെ വീട്ടമ്മമാർ. ഫെബ്രുവരി മുതലാണ്‌ മറ്റ്‌ സാമൂഹ്യക്ഷേമ പദ്ധതികളിൽ അംഗമല്ലാത്ത 35 – 60 പ്രായപരിധിയിലുള്ള സ്‌ത്രീകൾക്ക്‌ പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി എൽഡിഎഫ്‌ സർക്കാർ തുടങ്ങിയത്‌. ഫെബ്രുവരി 11ന്‌ ഉദ്‌ഘാടനം ചെയ്‌ത അന്നുതന്നെ സംസ്ഥാനത്ത്‌ 10 ലക്ഷത്തിലേറെ പേർക്ക്‌ ആയിരം രൂപ അക്ക‍ൗണ്ടിൽ ലഭിച്ചു. മാർച്ചിലും 25ന്‌ മുമ്പുതന്നെ ആനുകൂല്യം ലഭിച്ചു. എന്നാൽ ഏപ്രിലിലെയും മേയിലെയും ആനുകൂല്യം നൽകാൻ യുഡിഎഫ്‌ സർക്കാർ തയ്യാറായില്ല. ജില്ലയിൽ 2,06,805 പേരാണ്‌ ഗുണഭോക്താക്കൾ. പ‍ൂർണമായും ഓൺലൈൻ മുഖേന അപേക്ഷ നൽകുകയും തദ്ദേശ സ്ഥാപനങ്ങൾ പാസാക്കുകയും ചെയ്യുന്ന പദ്ധതിയാണ്‌ യുഡിഎഫ്‌ അധികാരത്തിലേറിയതിനുപിന്നാലെ അട്ടിമറിക്കുന്നത്‌. കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യ യാത്ര പ്രഖ്യാപിച്ച സർക്കാർ മാസം 80 കോടിയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. സ്‌ത്രീ സുരക്ഷാ പദ്ധതി പ്രകാരം അനുവദിക്കുന്ന തുകയുടെ പകുതി മാത്രമാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകേണ്ടിവരുന്നത്‌. 18 ലക്ഷത്തോളം സത്രീകൾക്ക്‌ മാസം ആയിരം രൂപ നൽകുന്ന പദ്ധതി നിർത്തലാക്കി ആ തുക കെഎസ്‌ആർടിസിക്ക്‌ നൽകുകയാണ്‌ യുഡിഎഫ്‌ സർക്കാരെന്ന ആരോപണവും ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home