Deshabhimani

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം

കടലിലെ പ്ലാസ്‌റ്റിക്‌ ഹണ്ടർ 'പൈറോസിസ്'

കടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന യന്ത്രവുമായി 
തിരുവനന്തപുരം വിളവൂർക്കൽ ഗവ. ഹൈസ്കൂൾ വിദ്യാർഥികളായ 
ജി ആർ അക്ഷയ്, എസ് ആർ ദർശൻകൃഷ്ണ എന്നിവര്‍

കടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന യന്ത്രവുമായി 
തിരുവനന്തപുരം വിളവൂർക്കൽ ഗവ. ഹൈസ്കൂൾ വിദ്യാർഥികളായ 
ജി ആർ അക്ഷയ്, എസ് ആർ ദർശൻകൃഷ്ണ എന്നിവര്‍

വെബ് ഡെസ്ക്

Published on Nov 19, 2026, 12:01 AM | 1 min read

മണ്ണാർക്കാട്

കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുക മാത്രമല്ല, സംസ്കരിച്ച് ഇന്ധനവും മറ്റ് ഉൽപ്പന്നങ്ങളുമാക്കി മാറ്റുകയും ചെയ്യാം. കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിന് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്ന ‘പൈറോസിസ്’ പ്രോജക്‌ടിനുപിന്നിൽ തിരുവനന്തപുരം വിളവൂർക്കൽ ജിഎച്ച്‌എസ്‌എസിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥികളായ ജി ആർ അക്ഷയ്, എസ് ആർ ദർശൻകൃഷ്ണ എന്നിവരാണ്‌. കടലിൽ ഒഴുകിനടക്കുന്നതും അടിഞ്ഞുകൂടുന്നതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി ശേഖരിക്കുന്ന പ്രത്യേക ബോട്ടാണ് പ്രധാന ആകർഷണം. ശേഖരിക്കുന്ന മാലിന്യങ്ങൾ വേർതിരിച്ചാണ് സംസ്കരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗത്തിനായി മാറ്റിവയ്‌ക്കും. പിവിസി ഇതര മാലിന്യം ഗ്യാസിഫയർ സംവിധാനത്തിലേക്കെത്തിച്ച് ഉയർന്ന താപനിലയിൽ സംസ്കരിക്കും. ഇതിലൂടെ ലഭിക്കുന്ന വാതകവും എണ്ണയും പ്രത്യേക അറകളിൽ വേർതിരിച്ച് ശേഖരിക്കാനാകും. ഇത്തരത്തിൽ ലഭിക്കുന്ന കണ്ടൻസ്ഡ് ഓയിൽ വ്യവസായശാലകളിൽ ഇന്ധനമായി ഉപയോഗിക്കാം. ശേഷിക്കുന്ന വാതകം ഭാവിയിൽ ഗ്യാസ് ഇന്ധനമായി പ്രയോജനപ്പെടുത്താനും കാർബൺ അവശിഷ്ടങ്ങൾ റോഡ് ടാറിങ്ങിനായി ഉപയോഗിക്കാനുമാണ് ലക്ഷ്യമിടുന്നത്. മാലിന്യം ശേഖരിക്കുന്നതിനൊപ്പം അതിന്റെ പുനരുപയോഗവും ഉറപ്പാക്കാമെന്നതാണ് പ്രത്യേകത. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home