Deshabhimani

മോദിയുടെ തൊഴിലാളി സ്‌നേഹം രാഷ്ട്രീയ നാടകം: പിണറായി

pinarayi 3.
വെബ് ഡെസ്ക്

Published on Nov 22, 2026, 12:57 PM | 1 min read

തിരുവനന്തപുരം: തൊഴിലാളികളോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ പെട്ടെന്നുണ്ടായ കരുതൽ വെറും രാഷ്ട്രീയ നാടകം മാത്രമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. കോർപ്പറേറ്റുകൾ എന്തുകൊണ്ട്‌ വേതനം വർധിപ്പിക്കാത്തതെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തതെന്നും ചോദിച്ചുകൊണ്ട്‌ താൻ സാധാരണക്കാർക്കുവേണ്ടി സംസാരിക്കുന്നതായി മോദി നടിക്കുകയാണ്‌.

12 വർഷക്കാലം കോർപ്പറേറ്റ് നികുതികൾ വെട്ടിക്കുറയ്ക്കുകയും വൻകിട ബിസിനസുകൾക്ക് ഇളവുകൾ നൽകുകയും ചെയ്തശേഷമാണ്‌ ഇ‍ൗ നാട്യം. രൂക്ഷമാകുന്ന ജീവിതച്ചെലവുകൾക്കിടയിൽ വേതന വർധനയില്ലാതെ സാധാരണക്കാർ ബുദ്ധിമുട്ടുമ്പോൾ കോർപ്പറേറ്റ് ലാഭം കുതിച്ചുയരുകയായിരുന്നു.

ആഘട്ടത്തിൽ ഈ കരുതൽ എവിടെയായിരുന്നു?. കോർപ്പറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തികക്രമം കെട്ടിപ്പടുത്തശേഷം അവരെ കുറ്റപ്പെടുത്തുന്നതായി നടിച്ച്‌ ഉത്തരവാദിത്തത്തിൽനിന്ന്‌ മോദിക്ക്‌ ഒളിച്ചോടാൻ ആകില്ലെന്നും പിണറായി വിജയൻ പ്രസ്‌താവനയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home