Deshabhimani

ഇന്തോനേഷ്യയിൽ മിഠായി ഫാക്ടറിയൽ വൻ തീപിടിത്തം, കത്തിയമര്‍ന്ന കെട്ടിടത്തിനകത്ത് 36 തൊഴിലാളികള്‍

fire at candy factory
വെബ് ഡെസ്ക്

Published on Nov 22, 2026, 01:01 PM | 1 min read

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ബാന്റൻ പ്രവിശ്യയിൽ മിഠായി ഫാക്ടറിയിൽ തീപിടിത്തം. 36 തൊഴിലാളികള്‍ ഫാക്ടറി കെട്ടിടത്തിന് അകത്ത് അകപ്പെട്ടു. പുറത്തെത്തിച്ച മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചു. പ്രശസ്തമായ മിൽക്കിറ്റ ലോലിപോപ്പുകൾ ഉള്‍പ്പെടെ കാൻഡികള്‍ക്ക് പേരുകേട്ട ഫാക്ടറിയാണ്.


സെറാങ് ജില്ലയിലെ സിക്കൻഡെയിലുള്ള 'പിടി ഫോനുസ അഗുങ് മുലിയ' ഫാക്ടറിയിലാണ് അപകടം റിപ്പോര്‍ട് ചെയ്തത്. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് ഏകദേശം 50കിലോമീറ്റർ പടിഞ്ഞാറായാണ് കാൻഡി ഫാക്ടറി പ്രവർത്തിക്കുന്നത്. മിൽക്കിറ്റ മിഠായികളും ലഘു ഭക്ഷണങ്ങളും നിര്‍മിക്കുന്ന മൂന്ന് നിലയുള്ള ഫാക്ടറിയാണ്. 15പേരെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചതായി നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു.


മേൽക്കൂര കത്തി തകര്‍ന്ന് വീണതിനാൽ അകത്ത് അകപ്പെട്ടവരെ കുറിച്ച് ഇനിയും നിശ്ചയമില്ല. സമീപവർഷങ്ങളിൽ ഇന്തോനേഷ്യയിലെ വ്യവസായ ശാലകളിൽ ഇത്തരം മാരകമായ തീപിടിത്തങ്ങൾ ആവർത്തിക്കുന്നതും റിപ്പോർട് ചെയ്യപ്പെട്ടു.


കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തീയും കനത്ത പുകയും ഇപ്പോഴും തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നു. അഗ്നിരക്ഷാ സേന, ബാന്റൻ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി, ഇന്തോനേഷ്യൻ റെഡ് ക്രോസ് എന്നിവർ സംയുക്തമായാണ് തിരച്ചിലും തീ അണയ്ക്കാനുള്ള ശ്രമങ്ങളും നടത്തുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home