Deshabhimani

സയ്യിദ് മുഷ്താഖ് അലി ട്രോഫി; അസ്ഹറുദ്ദീനും രോഹനും തകർത്തടിച്ചു, പുതുച്ചേരിക്കെതിരെ കേരളത്തിന് 204 റൺസ്

Sanju Samsan

സഞ്ജു സാംസൺ | Photo: X

വെബ് ഡെസ്ക്

Published on Nov 22, 2026, 01:02 PM | 1 min read

പുതുച്ചേരി : സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 പോരാട്ടത്തിൽ പുതുച്ചേരിക്കെതിരെ മികച്ച സ്കോറുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദ്ദീനും രോഹൻ കുന്നുമ്മലും ചേർന്നുള്ള മികച്ച പ്രകടനമാണ് കേരളത്തിന് മികച്ച അടിത്തറയൊരുക്കിയത്.


48 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 78 റൺസെടുത്ത അസ്ഹറുദ്ദീൻ ടോപ് സ്കോററായി. 35 പന്തിൽ മൂന്ന് ഫോറും നാല് സിക്സും ഉൾപ്പെടെ 59 റൺസായിരുന്നു രോഹന്റെ സമ്പാദ്യം.


വിഷ്ണു വിനോദും മികച്ച ബാറ്റിങ് പുറത്തെടുത്തു. 19 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 34 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഒൻപത് പന്തിൽ രണ്ട് സിക്സടക്കം 17 റൺസെടുത്തു. സൽമാൻ നിസാർ ഒൻപത് പന്തിൽ ഒൻപത് റൺസുമായും അബ്ദുൽ ബാസിത് ഒരു പന്തിൽ ഒരു റൺസുമായും പുറത്താകാതെ നിന്നു.


പുതുച്ചേരിക്കായി അമൻ ഹക്കിം ഖാൻ നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അദിൽ അയൂബ് തുണ്ടയും സാഗർ ഉദേശിയും ഓരോ വിക്കറ്റ് വീതം നേടി. സാഗർ ത്രിവേദി മൂന്ന് ഓവറിൽ 42 റൺസും ബദൽ റാവത്ത് മൂന്ന് ഓവറിൽ 31 റൺസും വഴങ്ങി. സാഗർ ഉദേശി നാല് ഓവറിൽ 34 റൺസ് വഴങ്ങി. അങ്കിത് ശർമ ഒരു ഓവറിൽ 13 റൺസും ശശാങ്ക് സിങ് ഒരു ഓവറിൽ 12 റൺസും വഴങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home