കോർപറേറ്റുകൾക്ക് ഇളവുകൾ നൽകിയ മോദി ഇപ്പോൾ തൊഴിലാളികളെക്കുറിച്ച് സംസാരിക്കുന്നു; വിമർശനവുമായി പിണറായി വിജയൻ

പിണറായി വിജയൻ
തിരുവനന്തപുരം : നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോർപറേറ്റുകൾക്ക് നികുതിയിളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകി 12 വർഷം പിന്നിട്ട ശേഷമാണ് കമ്പനികൾ തൊഴിലാളികളുടെ വേതനം വർധിപ്പിക്കാത്തതും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തതും എന്തുകൊണ്ടാണെന്ന് മോദി ചോദിക്കുന്നതെന്ന് പിണറായി വിജയൻ വിമർശിച്ചു. തൊഴിലാളികളോടുള്ള ഈ പെട്ടെന്നുള്ള താൽപര്യം രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
കോർപറേറ്റുകളുടെ ലാഭം വർധിച്ചപ്പോഴും സാധാരണക്കാർ കുറഞ്ഞ വേതനവും ജീവിതച്ചെലവിലെ വർധനയും കാരണം ബുദ്ധിമുട്ടിയപ്പോൾ മോദിയുടെ ഈ ആശങ്ക എവിടെയായിരുന്നുവെന്നും പിണറായി ചോദിച്ചു. കോർപറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക മാതൃക കെട്ടിപ്പടുത്ത മോദിക്ക് ഇപ്പോൾ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.








0 comments