ad
Deshabhimani

സംസ്ഥാന ജൂനിയർ ഫുട്‌ബോൾ

മലപ്പുറം– തൃശൂർ ഫൈനൽ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2026, 12:00 AM | 1 min read

പാലക്കാട്‌

സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ഫുട്‌ബോൾ ചാന്പ്യൻഷിപ്പിൽ മലപ്പുറവും തൃശൂരും -ൈഫനലിൽ കടന്നു. ഞായർ പകൽ 3.30ന്‌ നൂറണി ടർഫിലാണ്‌ ഫൈനൽ. ആദ്യ സെമിയിൽ മലപ്പുറം പത്തനംതിട്ടയെ ഏകപക്ഷീയമായ നാല്‌ ഗോളുകൾക്ക്‌ കീഴടക്കി. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ എം അസയിലൂടെ മലപ്പുറം ഗോൾവേട്ട തുടങ്ങി. അടുത്ത മിനിറ്റിൽ ക്യാപ്‌റ്റൻ എ തീർഥ ലീഡുയർത്തി. 38–ാം മിനിറ്റിൽ എൻ കെ ഫിഷ്‌ന ഷെറിനും 52–ാം മിനിറ്റിൽ ഐറിൻ സന്തോഷും പത്തനംതിട്ടയുടെ വലകുലുക്കി. കനത്ത പോരാട്ടം നടന്ന രണ്ടാം സെമിയിൽ പെനാൽറ്റി ഷൂട്ട‍ൗട്ടിൽ തൃശൂർ കണ്ണൂരിനെ കീഴടക്കി (7–6). നിശ്‌ചിതസമയത്ത്‌ ഇരു ടീമുകളും രണ്ട്‌ ഗോൾ വീതമടിച്ച്‌ സമനില പാലിച്ചു. രാവിലെ ഒന്പതിന്‌ ലൂസേഴ്‌സ്‌ ഫൈനലിൽ പത്തനംതിട്ട, കണ്ണൂരിനെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home