ad
Deshabhimani

സ്ഥാനക്കയറ്റം മരീചിക

എസ്ഐമാർക്ക് സ്റ്റേഷൻ ചുമതല; ഉദ്യോഗസ്ഥർ വലയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
നിധിൻ ഇ‍ൗപ്പൻ

Published on Aug 15, 2026, 12:28 AM | 1 min read

പാലക്കാട്‌

പൊലീസ്‌ സ്‌റ്റേഷനുകളുടെ ചുമതല സർക്കിൾ ഇൻസ്‌പെക്‌ടർമാരിൽ(സിഐ)നിന്നും മാറ്റി സബ് ഇൻസ്പെക്ടർമാർക്ക്‌(എസ്‌ഐ) നൽകുന്നത്‌ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ സാധ്യത ഇല്ലാതാക്കും. ശനിയാഴ്‌ച മുതലാണ്‌ പുതിയ പരിഷ്‌കാരം നടപ്പാക്കുക. ‘എസ്ഐ' സ്ഥാനം സ്വപ്നം മാത്രമാകുമോ എന്ന ആശങ്കയിലാണ്‌ സ്ഥാനക്കയറ്റം കാത്തിരിക്കുന്ന സിവിൽ പൊലീസ് ഓഫീസർമാർ. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പരിഷ്കാരത്തിലൂടെ സിഐ തസ്തിക വർധിപ്പിക്കുകയും നിരവധി പേർക്ക്‌ സിഐ, ഡിവൈഎസ്‌പി റാങ്കുകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തിരുന്നു. 246- പുതിയ സിഐ തസ്തിക സൃഷ്ടിച്ചാണ് സ്ഥാനക്കയറ്റം നൽകിയത്‌. കൂടുതൽ സ്റ്റേഷനുകളിൽ സിഐമാർ വന്നപ്പോൾ സ്വാഭാവികമായും വലിയ തോതിൽ ഒഴിവുവരികയും സ്ഥാനക്കയറ്റം വേഗത്തിലാവുകയും ചെയ്തിരുന്നു. എന്നാൽ പുതിയ നിയമത്തോടെ എസ്ഐ – സിഐ സ്ഥാനക്കയറ്റ നിരക്ക് കുത്തനെ കുറയുന്നതിനാൽ സാധാരണ പൊലീസുകാരനായി കയറുന്ന ഒരാൾക്ക് എസ്ഐ ആവുക എന്നത് സ്വപ്നമാകും. ​

ജോലിഭാരം കൂടും

നിലവിൽ സ്റ്റേഷൻ ചുമതലകളിലുള്ള സിഐമാരെ ​പുതിയ മാറ്റത്തോടെ സ്പെഷ്യൽ യൂണിറ്റുകളിലേക്ക് നിയമിക്കും. ഡിസിആർബി, ജില്ലാ ക്രൈം ബ്രാഞ്ച്, സൈബർ ക്രൈം ബ്രാഞ്ച്, നാർകോട്ടിക് സെൽ, വിജിലൻസ്, എസ്എസ്ബി (ഇന്റലിജൻസ്) തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും ഇവരെ നിയമിക്കുക. ഈ പരിഷ്കാരം സ്റ്റേഷനുകളിലെ പൊലീസുകാരുടെ ജോലിഭാരം ഇരട്ടിയാക്കും. പുതിയ സിഐ ഓഫീസുകളും സർക്കിളുകളും പ്രവർത്തനസജ്ജമാകുമ്പോൾ നിലവിൽ സ്റ്റേഷനുകളിലുള്ള പൊലീസുകാരെ അവിടേക്ക്‌ പുനർവിന്യസിക്കേണ്ടി വരും. ജീവനക്കാരുടെ കുറവ്‌ സ്റ്റേഷനുകളെ പ്രതികൂലമായി ബാധിക്കും. ദൈനംദിന ചുമതലകളിൽ ഉൾപ്പെടെ ജോലിഭാരം വർധിക്കുകയും ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home