കെട്ടിടങ്ങളുടെ നിർമാണം തുടങ്ങി
സ്‌മാർട്ടാകും 10 വില്ലേജ് ഓഫീസ്-

പാലക്കാട്
ജില്ലയിലെ 10 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമാണം തുടങ്ങി. മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. കേരളത്തിൽ നാല് ലക്ഷത്തിലധികം ആളുകൾക്ക് ഭൂമിയുടെ അവകാശം ലഭിച്ചത് റവന്യൂ വകുപ്പ് നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങളുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി മുടങ്ങിക്കിടന്ന ഡിജിറ്റൽ റീസർവേ അതിവേഗം പൂർത്തിയാക്കി എല്ലാവരുടെയും ഭൂമിക്ക് കൃത്യമായ രേഖ ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചതായും മന്ത്രി പറഞ്ഞു. ലെക്കിടി പേരൂർ–-രണ്ട്, കണ്ണാടി–-രണ്ട്, എരുത്തേമ്പതി, കാവശേരി, പെരുമാട്ടി, ചെർപ്പുളശേരി, മലമ്പുഴ–-രണ്ട്, ഓങ്ങല്ലൂർ, വടവന്നൂർ, ആലത്തൂർ വില്ലേജുകളുടെ നിർമാണ ഉദ്ഘാടനമാണ് നടന്നത്. ചെർപ്പുളശേരിയിൽ പി മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സി കമലം, നഗരചൊ സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ വി പി സമീജ്, കെ ടി പ്രമീള, കെ മിനി, കൗൺസിലർ വി പി സുഹറാബി, പി എം ലുക്‌മാൻ, കെ കെ സെയ്‌തലവി, കെ ഉണ്ണികൃഷ്ണൻ, ഇക്ബാൽ ദുറാനി, കെ വിജയരാഘവൻ, പി മനോജ്, കെ വിനോദ് എന്നിവർ സംസാരിച്ചു. എരുത്തേമ്പതിയിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. മലമ്പുഴ (രണ്ട്)യിൽ എ പ്രഭാകരൻ എംഎൽഎ , ഓങ്ങല്ലൂരിൽ (ഒന്ന്) മുഹമ്മദ് മുഹസിൻ എംഎൽഎ, കാവശേരിയിൽ പി പി സുമോദ് എംഎൽഎ, കണ്ണാടിയിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ, ആലത്തൂരിൽ കെ ഡി പ്രസേനൻ എംഎൽഎ, പെരുമാട്ടിയിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത, ലെക്കിടി പേരൂരിൽ കെ പ്രേംകുമാർ എംഎൽഎ, വടവന്നൂരിൽ കെ ബാബു എംഎൽഎ, ചെർപ്പുളശേരിയിൽ പി മമ്മിക്കുട്ടി എംഎൽഎ എന്നിവർ അധ്യക്ഷരായി.










0 comments