ad
Deshabhimani

തിരുവനന്തപുരം സെൻട്രലിൽ സി​ഗ്നൽ തകരാർ; മാവേലി എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി

Train.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 07, 2026, 09:31 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സി​ഗ്നൽ തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. സി​ഗ്നൽ തകരാറിനെ തുടർന്ന് ഒന്നര മണിക്കൂർ വൈകിയാണ് മാവേലി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ടത്.


പ്രശ്നം പരിഹരിച്ചതായി റെയിൽവേ അറിയിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് സി​ഗ്നൽ സംവിധാനത്തിന് സാങ്കേതിക തകരാർ വന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത് ട്രെയിൻ ​ഗതാ​ഗതത്തെ സാരമായി ബാധിക്കുകയായിരുന്നു. തകരാറിനെ തുടർന്ന് സെൻട്രൽ സ്റ്റേഷനിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിനുകൾക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകൾക്കും റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. പുനലൂർ എക്സ്പ്രസ്, വിവേക് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളെയും സി​ഗ്നൽ തകരാർ ബാധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home