Deshabhimani

ഓട്ടവേഗത്തിൽ റെക്കോഡിട്ട് അഗ്നി

അഗ്നി

അഗ്നി

avatar
എസ്‌ നന്ദകുമാർ

Published on Nov 14, 2026, 12:35 AM | 1 min read

പുതുശേരി

ഓടിക്കളിക്കുന്ന പ്രായത്തിൽ ഓട്ടത്തിലൂടെ റെക്കോഡ് തീർത്തിരിക്കുകയാണ് അഗ്നി. വെറും ഒരു വയസും എട്ടു മാസവും പ്രായമുള്ളപ്പോൾ 50 മീറ്റർ ഓട്ടം 32 സെക്കൻഡിൽ പൂർത്തിയാക്കിയാണ് അഗ്നി റെക്കോഡ് പുസ്തകങ്ങളിൽ ഇടംപിടിച്ചത്. ജൂലൈ രണ്ടിന് പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിലായിരുന്നു അഗ്നിയുടെ റെക്കോഡ് ഓട്ടം. ദൃശ്യങ്ങൾ പരിശോധിച്ച ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് ഐബിആർ അച്ചീവർ സർട്ടിഫിക്കറ്റും മെഡലും നൽകി. കേരള ബുക്ക് ഓഫ് റെക്കോഡ്സിന്റെ വണ്ടർകിഡ് റണ്ണർ നേട്ടവും കൊച്ചുമിടുക്കി സ്വന്തമാക്കി. നടക്കാൻ തുടങ്ങിയ കാലം മുതൽ അഗ്നിയുടെ ഓട്ടവേഗം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അങ്ങനെയാണ് ആ ഓട്ടം ട്രാക്കിൽ പരീക്ഷിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. റെക്കോഡ് നേട്ടത്തിനുപിന്നാലെ അഗ്നിയെ തേടി അഭിനന്ദനങ്ങളുമെത്തി. വിവിധ സംഘടനകളും ക്ലബ്ബുകളും പൊലീസും വീട്ടിലെത്തി ആദരിച്ചു. വാളയാർ പൊലീസും പുതുശേരി പഞ്ചായത്തും സംഘടിപ്പിച്ച കൂട്ടയോട്ടത്തിലും അഗ്നി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കഞ്ചിക്കോട് അട്ടപ്പള്ളം സ്വദേശികളായ അനിൽകുമാറിന്റെയും ജിജിമോളുടെയും മകളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home