ad
Deshabhimani

ലോഡ്ജിൽ പെൺവാണിഭം: ഉടമ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 09, 2026, 12:53 AM | 1 min read

ഷൊർണൂർ

കുളപ്പുള്ളിയിൽ പെൺവാണിഭം നടത്തിയ ലോഡ്ജ് ഉടമ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ ബഷീർ (57), ഇടപാടുകാരായ മൂന്ന് പട്ടാമ്പി സ്വദേശികളും ഒരു കുളപ്പുള്ളി സ്വദേശിയും ഇരകളായ രണ്ട് വെസ്റ്റ് ബംഗാൾ, രണ്ട് അസം, ബംഗളൂരു, ചെന്നൈ, ആലുവ കല്ലടിക്കോട്, സ്വദേശികളായ എട്ടോളം പേരെയും ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ലോഡ്ജ് ഉടമ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽനിന്ന്‌ ഇരകളെ കണ്ടെത്തി ലോഡ്ജിൽ താമസിപ്പിച്ചാണ്‌ പെൺവാണിഭം നടത്തിയിരുന്നത്‌. ലോഡ്ജിൽനിന്ന്‌ ഗർഭനിരോധന സാമഗ്രികളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് കണ്ടെടുത്തു. ബഷീറിന്റെ കൈയിൽനിന്ന്‌ 44,000 രൂപയും പൊലീസ് പിടിച്ചെടുത്തു. ബഷീറിനെ 2013ലും 2020ലും സമാനകേസിൽ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇ‍ൗ കേസിൽ നിലവിൽ വിചാരണ നടക്കുന്നുണ്ട്‌. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ വി രവികുമാർ, എസ്ഐ കെ പി അശ്വിൻ, എഎസ്ഐ സുഭദ്ര, സിപിഒമാരായ രാജേഷ്, ഹരിഹരൻ, ഡിന്റു, സനൽകുമാർ, വള്ളി, എസ്‌സിപിഒ നിഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home