ഏഴ് വയസുകാരിക്ക് പീഡനം
വയോധികന് 24 വർഷം കഠിന തടവും 2.6ലക്ഷം പിഴയും

പാലക്കാട്
ഏഴുവയസകാരിയെ പീഡിപ്പിച്ച വയോധികന് 24 വർഷവും മൂന്നുമാസവും കഠിനതടവും 2,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടയ്‌ക്കാത്ത പക്ഷം 13 മാസം അധിക കഠിനതടവ് അനുഭവിക്കണം. എരുത്തിയാമ്പതി മാങ്കാപള്ളം നേതാജി നഗറിൽ ചെല്ലമുത്തുവി (62)നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം സിന്ധു തങ്കം ശിക്ഷിച്ചത്. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിച്ചു. 2025 സെപ്‌തംബറിലാണ് കേസിനാസ്‌പദമായി സംഭവം. പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കൊഴിഞ്ഞാമ്പാറ എസ്‌ഐ ആയിരുന്ന കെ ഷിജു രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ഇൻസ്പെക്ടർ എം ആർ അരുൺകുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി.










0 comments