സീനിയേഴ്‌സ് അത്‌ലറ്റിക് മീറ്റ്: പാലക്കാട് മുന്നിൽ
പ്രായം തോറ്റു; അവർ കുതിക്കുന്നു

സീനിയേഴ്സ് സ്പോർട്സ് ആൻഡ് ഗെയിംസ് അത്‌ലറ്റിക് മീറ്റിൽ 80 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ 100 മീറ്റർ ഓട്ടത്തിൽ വി കെ രത്നമ്മ , നാസിന് ബീവി , സി പി അന്ന എന്നിവർ മത്സരിക്കുന്നു | ഫോട്ടോ: സുമേഷ് കോടിയത്ത്
പാലക്കാട്
മനസിന്റെ ചെറുപ്പമായി പ്രായം തളർത്താത്ത പോരാളികളായി അവർ വീണ്ടും കളത്തിലിറങ്ങി. ചോരാത്ത പോരാട്ട വീര്യവുമായി 94 വയസുകാരൻ വരെ ട്രാക്കിലിറങ്ങിയപ്പോൾ എങ്ങും ആവേശം. സീനിയേഴ്‌സ് സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ ആദ്യ ദിനത്തിൽ പാലക്കാട് മുന്നിൽ. പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മീറ്റിൽ 147 ഇനം പൂർത്തിയായപ്പോൾ 239.5 പോയിന്റുമായാണ് ആതിഥേയരുടെ മുന്നേറ്റം. എറണാകുളം(190) രണ്ടാമതും തൃശൂർ(170) മൂന്നാം സ്ഥാനത്തുമാണ്. മത്സരം വി കെ ശ്രീകണ്ഠൻ എംപി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് രാജൻ ജോസഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ മുഹമ്മദ് സ്വാഗതവും ജില്ലാ സെക്രട്ടറി എം രാമചന്ദ്രൻ നന്ദിയും പറഞ്ഞു. മീറ്റ് ഞായറാഴ്‌ച സമാപിക്കും.










0 comments