നഗ്നതാപ്രദർശനം: യുവാവ് അറസ്റ്റിൽ

വിനീത്
വർക്കല
ആലിയിറക്കം ബീച്ചിലെത്തിയ ഹൈദരാബാദ് സ്വദേശിനികളായ യുവതികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരനെ ടൂറിസം പൊലീസ് അറസ്റ്റ് ചെയ്തു. പാലച്ചിറ പട്യാരത്തുംവിളയിൽ വിനീതാണ് (39) പിടിയിലായത്. ശനി പകൽ ഒന്നരയോടെയാണ് സംഭവം. യുവതികളെ വിനീത് തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഭയന്നുപോയ അവർ വിവരം അറിയിച്ചതിനെ തുടർന്ന് ടൂറിസം പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.









0 comments