ഡൽഹി സമരത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ്

ഡൽഹി സമരത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ്
പാലക്കാട്
സിഐടിയു നേതൃത്വത്തിൽ ഡിസംബർ 1, 2, 3 തീയതികളിൽ ‘ഡൽഹി പിടിച്ചടക്കുന്നു’ സന്ദേശവുമായി നടത്തുന്ന പാർലമെന്റ് മാർച്ചിൽ സംഘടനയെ പ്രതിനിധീകരിക്കുന്നവർക്ക് കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യൂണിയൻ കൂട്ടുപാത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എം മനൂഷ്, അരുൺകുമാർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ സുരേഷ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഫൈസൽ അധ്യക്ഷനായി. ആർ രഞ്ജിത്, ശബരി, സനു എന്നിവർ സംസാരിച്ചു.









0 comments