Deshabhimani

ഇന്റർ സ്കൂൾ ഫുട്ബോള്‍ ടൂർണമെന്റ്

എംഎസ്‌പി എച്ച്എസ്എസിന് കിരീടം

a
വെബ് ഡെസ്ക്

Published on Nov 24, 2026, 12:15 AM | 1 min read

മലപ്പുറം

കോയമ്പത്തൂര്‍ ശ്രീനാരായണഗുരു കോളേജ് സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫുട്ബോള്‍ ടൂർണമെന്റിൽ മലപ്പുറം എംഎസ്‌പി ഹയർ സെക്കന്‍ഡറി സ്കൂളിന് കിരീടം. ഫൈനലില്‍ പാലക്കാട് പുളിയപ്പറമ്പ് എച്ച്എസ്എസിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ക്വാർട്ടർ ഫൈനലിൽ കൂട്ടായി എംഎംഎച്ച്എസ്എസിനെയും (1–0) സെമി ഫൈനലിൽ ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസിനെയും (1–0) തോല്‍പ്പിച്ചാണ് എംഎസ്‌പി ഫൈനലിലേക്ക് കടന്നത്. ‌ ടീമംഗങ്ങള്‍: പി മാസിന്‍ (ക്യാപ്റ്റന്‍), വി ഹഷ്‌മിൽ (വൈസ് ക്യാപ്റ്റൻ) ഷാൽബർട്ട് സക്കറിയ, കെ എം അക്ഷയ്, അർഷാദ് അലി, മുഹമ്മദ്‌ ഷഹീർ, റസൽ മുഹമ്മദ്‌, വൈഭവ് കെ വിനോദ്, മുഹമ്മദ് സഹദ്, മുഹമ്മദ്‌ അദ്നാൻ, വി എസ് അനൂജ്, മുഹമ്മദ്‌ അസ്‌ലഹ്, മുഹമ്മദ്‌ ഷഹബാസ്, ആദിഷ് കെ രമേശ്‌, എസ് ദേവനാരായണൻ, എ എസ് മഹേന്ദ്രനാഥ്, പി അനിരുദ്ധ്, ഷഹൻ മുഹമ്മദ്‌. സി കെ അതുന്‍ പരിശീലകനും- റംസീൽ ബംഗാളത്ത് സഹപരിശീലകനും എന്‍- ഫാരിസ് ടീം മാനേജരുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home