Deshabhimani

അതിഥിയായി നടി അമല അക്കിനേനിയും

സൈനിക സ്കൂളിൽ പൂർവ അധ്യാപകരെ ആദരിച്ചു

sainika school.jpg

സൈനിക സ്‌കൂൾ മുൻ പ്രിൻസിപ്പൽമാരും സ്കൂൾ മേധാവികളും അതിഥികൾക്കും സംഘാടകർക്കുമൊപ്പം

വെബ് ഡെസ്ക്

Published on Nov 23, 2026, 11:47 PM | 1 min read

തിരുവനന്തപുരം

കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ ഓൾഡ് ബോയ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. 1962 മുതൽ 1989 വരെ സ്കൂളിൽ രസതന്ത്ര അധ്യാപകനും 1969-ൽ പൂർവ വിദ്യാർഥി സംഘടനയായ ഓൾഡ് ബോയ്‌സ് അസോസിയേഷൻ സ്ഥാപകനുമായ എൻ ബാലകൃഷ്ണൻ നായരുടെ സ്മരണാർഥമായിരുന്നു പരിപാടി. 25 പ്രിൻസിപ്പൽമാരെയും മേധാവികളെയും പിന്നീട് സ്കൂളുകളുടെ നേതൃത്വത്തിലേക്ക് എത്തിയ ഏഴ് മുൻ സൈനിക സ്കൂൾ അധ്യാപകരെയും ഉൾപ്പെടെ 32 പേരെയാണ്‌ ആദരിച്ചത്‌. നടി അമല അക്കിനേനി അതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ കെ എം ബ്രീസ് ആന്റണി ഉദ്‌ഘാടനം ചെയ്‌തു. ഡോ. ബി അശോക്, ഡോ. കെ വാസുകി, പ്രൊഫ. ഡോ. ജാൻസി ജയിംസ്, ഡോ. ടി ആർ ജോൺ, ആർ അഭിലാഷ്, കേണൽ സിദ്ധാർഥ്‌ കരൺബീർ ഗുരുങ്ങ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home