Deshabhimani

കേന്ദ്ര ജിഎസ്ടിക്ക്‌ ഒത്താശ ലോട്ടറി എണ്ണംകൂട്ടി 
കൊള്ളയടിക്ക്‌ സർക്കാർ ശ്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2026, 12:00 AM | 1 min read

കേന്ദ്ര ജിഎസ്ടിക്ക്‌ ഒത്താശ ലോട്ടറി എണ്ണംകൂട്ടി 
കൊള്ളയടിക്ക്‌ സർക്കാർ ശ്രമം

നിധിൻ ഇ‍ൗപ്പൻ

പാലക്കാട്‌ ലോട്ടറിയുടെ ജിഎസ്ടി കുറയ്ക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിന് പകരം അച്ചടി വർധിപ്പിച്ച് ലാഭം കൊയ്യാൻ സർക്കാർ ശ്രമം. ഒറ്റയടിക്ക് ലക്ഷക്കണക്കിന്‌ ടിക്കറ്റുകൾ അധികമായി ഇറക്കുന്നതോടെ വിലകുറച്ചുള്ള വിൽപ്പനയും മത്സരവും വർധിച്ച് ചെറുകിടക്കാരുടെ കച്ചവടം തകരും. ഇത്തവണ ക്രിസ്‌മസ്‌ ബമ്പറിൽ 1.35 കോടി ടിക്കറ്റുകളാണ്‌ അച്ചടിക്കുക. നിലവിൽ 12 സീരീസായി 1.08 കോടി ടിക്കറ്റുകൾ അച്ചടിക്കുന്നിടത്ത്‌ 15 സീരീസായി 1.35 കോടി ടിക്കറ്റ് അച്ചടിക്കാനാണ് സർക്കാർ നീക്കം. ലോട്ടറിയുടെ 40 ശതമാനം കേന്ദ്ര ജിഎസ്ടി കുറയ്ക്കാൻ ഇടപെടുന്നതിനുപകരം അച്ചടി വർധിപ്പിച്ച് ജിഎസ്ടി വിഹിതവും ലാഭവും കൊയ്യുകയാണ്‌ സർക്കാർ. കൂടുതൽ ടിക്കറ്റ്‌ ഘട്ടംഘട്ടമായി അച്ചടിച്ചിറക്കിയിരുന്ന മുൻ സർക്കാരിന്റെ് രീതിക്ക്‌ പകരം ഇത്തവണ ഒന്നിച്ച്‌ അച്ചടിച്ച് ഓഫീസുകളിൽ ശേഖരിക്കുകയും വേഗത്തിൽ വിറ്റഴിക്കാൻ ഉദ്യോഗസ്ഥർക്കുമേൽ സമ്മർദം ചെലുത്തുകയുമാണ്. സാധാരണ ലോട്ടറികളിൽ 25 ശതമാനം ചെറുകിട വിൽപ്പനക്കാർക്കായി മാറ്റിവയ്ക്കാറുണ്ടെങ്കിലും ബമ്പർ ടിക്കറ്റുകളിൽ അത്തരം നിയന്ത്രണമില്ല. അതിനാൽ വൻകിട ഏജന്റുമാർ ലക്ഷക്കണക്കിന് ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങി പൂഴ്‌ത്തിവയ്ക്കും. ഇതോടെ സാധാരണ വിൽപ്പനക്കാർക്ക് 10 ബമ്പർ ടിക്കറ്റുപോലും ലഭിക്കാതാകും. ക്രിസ്‌മസ്‌ ബംബറിൽ അഞ്ചുലക്ഷം ടിക്കറ്റുകളിൽ മാത്രമാണ്‌ സമ്മാനമുണ്ടാകുക. ടിക്കറ്റ് വില കുറയ്ക്കുമെന്നും സമ്മാനത്തുക ഉയർത്തുമെന്നും തെരഞ്ഞെടുപ്പ്‌ സമയത്ത്‌ യുഡിഎഫ്‌ നൽകിയ വാഗ്ദാനം അപ്പാടെ മറന്നു. 15 സീരീസ് നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ലോട്ടറിത്തൊഴിലാളികൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ലോട്ടറി ഓഫീസുകളിലേക്ക്‌ സമരം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home