Deshabhimani

വെള്ളത്തിനായി
ചിറ്റൂരിൽ 27ന് ഹർത്താൽ

എൽഡിഎഫ് ചിറ്റൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന കർഷകരുടെയും ജനപ്രതിനിധികളുടെയും യോഗം മുൻമന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 24, 2026, 12:00 AM | 1 min read

സ്വന്തം ലേഖകൻ

ചിറ്റൂർ

ആളിയാറിൽനിന്ന്‌ കേരളത്തിന് അവകാശപ്പെട്ട വെള്ളം വാങ്ങിയെടുക്കാതെ ചിറ്റൂർ മണ്ഡലത്തെയും സമീപ പഞ്ചായത്തുകളെയും ജലപ്രതിസന്ധിയിലേക്ക് തള്ളിവിട്ട സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കർഷകർ വെള്ളിയാഴ്ച ചിറ്റൂരിൽ ഹർത്താൽ നടത്തും. ചിറ്റൂർ നിയോജക മണ്ഡലം, കൊല്ലങ്കോട്, മുതലമട, വടവന്നൂർ, പല്ലശന, പുതുനഗരം, കൊടുവായൂര്‍ പഞ്ചായത്തുകളിലും ഹർത്താൽ ആചരിക്കും. തിങ്കളാഴ്ച ചേർന്ന എൽഡിഎഫ് ചിറ്റൂർ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പറമ്പിക്കുളം ഗ്രൂപ്പ് ഡാമിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും ആക്ഷേപമുണ്ട്‌. പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം കേരളത്തിന് അവകാശപ്പെട്ട വെള്ളം ലഭിച്ചില്ലെങ്കിൽ ബാധിക്കുന്നത് ചിറ്റൂരിലെ കർഷകരെ മാത്രമല്ല. ചിറ്റൂർ പുഴയിലെയും ഭാരതപ്പുഴയിലെയും 157 കുടിവെള്ള പദ്ധതികളെക്കൂടിയാണ്. ഹർത്താൽ സൂചന മാത്രമാണെന്നും തുടർ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കർഷകർ പറഞ്ഞു. മുൻമന്ത്രി കെ കൃഷ്ണൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം ചെയർമാൻ കെ നാരായണൻകുട്ടി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ സുരേഷ്ബാബു, ഐഎസ്ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി മുരുകദാസ്, എൽഡിഎഫ് മണ്ഡലം കൺവീനർ ആർ ശിവപ്രകാശ്, പൊൽപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ കെ സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. കണ്ണടച്ച്‌, കാതടച്ച്‌ പിഎപി കരാർ പ്രകാരം മഴ കുറവാണെങ്കിലും കേരളത്തിന് അവകാശപ്പെട്ട വെള്ളം നൽകിയതിനുശേഷം മാത്രമേ തമിഴ്നാടിന് ഉപയോഗിക്കാൻ സാധിക്കൂവെന്നതാണ് വ്യവസ്ഥ. എന്നാൽ, ​പെരുവാരിപ്പള്ളം, തൂണക്കടവ് പറമ്പിക്കുളം ഉൾപ്പെടുന്ന ഗ്രൂപ്പ് ഡാമുകളിൽ കരുതൽ ശേഖരത്തിനുപുറമെ ഉപയോഗിക്കാവുന്ന 9 ടിഎംസിയിലധികം വെള്ളം ഉണ്ടെന്നിരിക്കെയാണ് ഈ നിലപാട്. തമിഴ്‌നാടിന്‌ ആവശ്യത്തിന്‌ വെള്ളം കിട്ടുന്പോൾ കേരളം വരണ്ടുണങ്ങുന്നത്‌ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാണുന്നില്ല. കരാർ പ്രകാരം 5 ടിഎംസിയിലധികം വെള്ളം കേരളത്തിന് ഇനിയും ലഭിക്കാനുണ്ട്. 13ന് നടന്ന ജോയിന്റ്‌ വാട്ടർ റെഗുലേറ്ററി യോഗത്തിൽ ഒന്നര ടിഎംസി വെള്ളം മാത്രമേ നൽകൂവെന്നാണ് തമിഴ്നാടിന്റെ നിലപാട്. ബോർഡ് അംഗങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home