Deshabhimani

റഷീദ് അഹമ്മദിനെ പിവിസിയായി നിയമിച്ചതിന് അംഗീകാരം

വിസിക്കുമുമ്പിൽ മുട്ടുമടക്കി സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 23, 2026, 11:51 PM | 1 min read

തേഞ്ഞിപ്പലം

കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർക്ക് കീഴടങ്ങി സർക്കാർ. വൈസ് ചാൻസലർ ഏകപക്ഷീയമായി നടത്തിയ പ്രോ വൈസ് ചാൻസലർ നിയമനത്തിന് അംഗീകാരം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രോ വൈസ് ചാൻസലറായി ഡോ. പി റഷീദ് അഹമ്മദിനെ നിയമിച്ചതിനാണ് മാസങ്ങൾ കഴിഞ്ഞ് അംഗീകാരം നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ എയ്ഡഡ് കോളേജായ കരുവാരക്കുണ്ട് കെടിഎം കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രൊഫസറായിരുന്ന റഷീദ് അഹമ്മദിനെയാണ് സർവകലാശാലാ പിവിസിയായി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചത്. വൈസ് ചാൻസലറുടെ വിശ്വസ്തനും മുസ്ലിംലീഗ് കോളേജ് അധ്യാപക സംഘടനാ നേതാവുമാണ് റഷീദ് അഹമ്മദ്. പിവിസിയായി കായിക വിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈനെയാണ് സർക്കാറും മുസ്ലിംലീഗും നിർദേശിച്ചിരുന്നത്. ഇത് തള്ളിക്കൊണ്ടാണ് ഡോ. റഷീദ് അഹമ്മദിനെ പിവിസിയായി നിയമിച്ചത്. സംഘപരിവാർ പിന്തുണയും ഇക്കാര്യത്തിൽ വിസിക്കുണ്ടെന്നാണ് സൂചന. നിയമനം സിൻഡിക്കറ്റിൽ വന്നപ്പോൾ ബിജെപി സിൻഡിക്കറ്റംഗം അംഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. നിയമനത്തിൽ കടുത്ത പ്രതിഷേധമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ സർക്കാർ അനുമതിയില്ലാതെ ഡെപ്യൂട്ടേഷനിൽ പിവിസി നിയമനം നടത്തിയതിന് രജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു. എന്നാൽ നിയമനത്തിൽനിന്ന് പിന്നാക്കം പോകാൻ വിസി ഡോ. പി രവീന്ദ്രൻ വിസമ്മതിച്ചു. സംഘപരിവാർ പിന്തുണയോടെ വൈസ് ചാൻസലറായ ഡോ. പി രവീന്ദ്രന്റെ പിടിവാശിക്കുമുമ്പിൽ അവസാനം സർക്കാർ മുട്ടുമടക്കുകയായിരുന്നു. ഡെപ്യൂട്ടേഷൻ അംഗീകരിച്ചുകൊണ്ട് തിങ്കളാഴ്‌ച ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home